മനുഷത്വം വീണ്ടെടുക്കുകയാണ് വിദ്യാഭ്യാസത്തിൻ്റെ ലക്ഷ്യം : പ്രമോദ് നാരായൺ എം.എൽ.എ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : വിദ്യാഭ്യാസത്തിൻ്റെ പരമായ പ്രധാന ലക്ഷ്യം മനുഷ്യത്വം വീണ്ടെടുക്കുക എന്നാതാവണമെന്നും ധാർമ്മീകതയും നീതിബോധവും ഉയർത്തി പിടിക്കുന്ന തലമുറ ഉണ്ടാവണമെന്നും അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ. വൈ.എം. സി.എ സബ് – റീജൺ സംഘടിപ്പിച്ച മെറിറ്റ് ഈവനിംഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാർത്ഥികൾ അറിവ് നേടുന്നതോടൊപ്പം അന്തസ്സും സംസ്കാരവും നഷ്ടപെട്ട് പോകാതെ തോൽവിക്ക് മുമ്പിൽ പതറാതെ വിജയത്തിൽ നിഗളിക്കാത്തവരായി മാറണമെന്ന് അദ്ദേഹം പറഞ്ഞു. സബ് – റീജൻ ചെയർമാൻ ജോജി പി. തോമസ് അധ്യക്ഷത വഹിച്ചു. ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്താ അനുഗ്രഹ സന്ദേശം നൽകി.

വൈ.എം.സി.എ സംസ്ഥാന വൈസ് ചെയർമാൻ വർഗീസ് ജോർജ് പള്ളിക്കര, മുൻ സംസ്ഥാന വൈസ് ചെയർമാൻ അഡ്വ. ജോസഫ് നെല്ലാനിക്കൽ, മുൻ സബ്- റീജൺ ചെയർമാൻമാരായ വർഗീസ് ടി. മങ്ങാട്, ജോ ഇലഞ്ഞുംമൂട്ടിൽ, അഡ്വ. എം.ബി നൈനാൻ, കെ.സി മാത്യു, ലിനോജ് ചാക്കോ, ജനറൽ കൺവീനർ സുനിൽ മറ്റത്ത്, വൈസ് ചെയർമാൻമാരായ തോമസ് വി. ജോൺ അഡ്വ.നിതിൻ കടവിൽ, തിരുവല്ല വൈ.എം.സി.എ പ്രസിഡൻ്റ് ഇ.എ ഏലിയാസ്, പി.ഡി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വിജി നൈനാൻ, കടപ്ര പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ജോസ്, സിവിൽ സർവീസ് റാങ്ക് ജേതാവ് നെവിൻ കുരുവിള തോമസ്, മത്തായി കെ. ഐപ്പ്, കുര്യൻ ചെറിയാൻ, റോയി വർഗീസ് എന്നിവർ പ്രസംഗിച്ചു. സബ് റീജൺ പരിധിയിലുള്ള വൈ.എം.സി.എ കളിൽ നിന്ന് വിവിധ തലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരേയും മറ്റ് പ്രതിഭാശാലികളേയുമാണ് മെറിറ്റ് ഈവനിംഗിൽ ആദരിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...