ഗ്രീന്‍ കോന്നി -പദ്ധതിയിലേക്ക് രണ്ട് ഏക്കര്‍ ഭൂമി കൃഷിക്കായി നല്‍കി ഹരിദാസ് ഇടത്തിട്ട

For full experience, Download our mobile application:
Get it on Google Play

കോന്നി : കോവിഡിനെ തുടര്‍ന്ന് ഉണ്ടാകാന്‍ സാധ്യതയുള്ള ക്ഷാമകാലത്തെ നേരിടാന്‍ കെ.യു ജനീഷ് കുമാര്‍ എംഎല്‍എയുടെ ഗ്രീന്‍ കോന്നി പദ്ധതിയിലേക്ക് രണ്ട് ഏക്കര്‍ ഭൂമി കൃഷിക്കായി നല്‍കി മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹരിദാസ് ഇടത്തിട്ട.

എംഎല്‍എയുടെ നേതൃത്വത്തില്‍ കോന്നി നിയോജക മണ്ഡലത്തിലെ മുഴുവന്‍ തരിശു സ്ഥലങ്ങളും കൃഷിയോഗ്യമാക്കുന്നതിനായി രൂപീകരിച്ച പദ്ധതിയാണ് ഗ്രീന്‍ കോന്നി. ഹരിദാസ് ഇടത്തിട്ടയുടെ അരുവാപ്പുലം പഞ്ചായത്തിലെ ഐരവണിലുള്ള രണ്ട് ഏക്കര്‍ തരിശുഭൂമി പദ്ധതിയ്ക്കായി നല്‍കാന്‍ തയാറാണെന്ന് അറിയിച്ചതിനെ തുടര്‍ന്ന് എംഎല്‍എയും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു. കൃഷിക്ക് ഏറ്റവും അനുയോജ്യമായ ഭൂമിയാണെന്ന് സംഘം വിലയിരുത്തി.

ഹരിദാസ് ഇടത്തിട്ടയുമായി കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ ചര്‍ച്ചയില്‍ ഭൂമിയില്‍ കപ്പ, വാഴ, പച്ചക്കറി തുടങ്ങിയ കൃഷികള്‍ നടത്താന്‍ തീരുമാനിച്ചു. ഹരിദാസ് ഇടത്തിട്ടയുടെ പശുവളര്‍ത്തല്‍ ഫാമില്‍ നിന്നും ലഭിക്കുന്ന ചാണകപ്പൊടി ഉപയോഗിച്ച് ജൈവകൃഷിയാണ് നടത്തുന്നത്. കൃഷി വകുപ്പ് സബ്സിഡിയും, സാങ്കേതിക സഹായങ്ങളും നല്‍കും. വന്യമൃഗശല്യം ഒഴിവാക്കാന്‍ ഫെന്‍സിംഗ് നടത്തും. കൃഷിക്ക് എല്ലാവിധ സൗകര്യവും ഒരുക്കുമെന്ന് എംഎല്‍എ പറഞ്ഞു.
തരിശുകിടക്കുന്ന ഭൂമി പദ്ധതിയുടെ ഭാഗമായി കൃഷിക്കായി വിട്ടു നല്‍കാന്‍ തയാറായി നിരവധി ആളുകള്‍ എംഎല്‍എ ഓഫീസുമായി ബന്ധപ്പെടുന്നുണ്ട്. എല്ലാ ഭൂമിയും ഏറ്റെടുത്ത് അനുയോജ്യമായ കൃഷി നടത്തും.

തരിശുഭൂമികള്‍ കണ്ടെത്താനുള്ള പ്രവര്‍ത്തനവും കൃഷി ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ നടന്നുവരുന്നു. ഇതോടൊപ്പം അടുക്കള തോട്ടം, ഓഫീസ് തോട്ടം തുടങ്ങിയവയും സബ്സിഡിയോടുകൂടി നടപ്പാക്കും. എല്ലാ സാമുദായിക സംഘടനകളും, രാഷ്ട്രീയ പാര്‍ട്ടികളും, യുവജന – സന്നദ്ധ സംഘടനകളും, കര്‍ഷക സംഘടനകളും കൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ മുന്നിട്ടിറങ്ങണമെന്നും എംഎല്‍എ അഭ്യര്‍ഥിച്ചു. എംഎല്‍എയോടൊപ്പം ഹരിദാസ് ഇടത്തിട്ട, കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ലൂയിസ് മാത്യു, അരുവാപ്പുലം കൃഷി ഓഫീസര്‍ ആര്‍. റിയാസ് തുടങ്ങിയവരും ഉണ്ടായിരുന്നു.

The post ഗ്രീന്‍ കോന്നി -പദ്ധതിയിലേക്ക് രണ്ട് ഏക്കര്‍ ഭൂമി കൃഷിക്കായി നല്‍കി ഹരിദാസ് ഇടത്തിട്ട appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒരു ജില്ലകളിലും...

വ്യാജ ഐഎഎസ് ഉദ്യോഗസ്ഥ ചമഞ്ഞ് ജോലി തട്ടിപ്പ് ; സഹോദരിയും സഹോദരനും അറസ്റ്റിൽ

0
മധ്യപ്രദേശ് : ഐഎഎസ് ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് സർക്കാർ ജോലി വാഗ്ദാനം ചെയ്ത്...

പയ്യന്നൂരും തളിപ്പറമ്പും രാഷ്ട്രീയ വിശദീകരണത്തിന് ഒരുങ്ങി സിപിഐഎം

0
കണ്ണൂർ : പയ്യന്നൂരിലും തളിപ്പറമ്പിലും സംഭവിച്ച തോൽവി സംബന്ധിച്ച തെരഞ്ഞെടുപ്പ് അവലോകനത്തിന്...

ശബരിമല ഓണസദ്യ ; സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി

0
പത്തനംതിട്ട : ശബരിമലയിലെ ഓണസദ്യയ്ക്കായുള്ള സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി തിരുവിതാംകൂര്‍ ദേവസ്വം...