ജില്ലാ അതിര്‍ത്തിയില്‍ താമസിക്കുന്നവര്‍ക്ക് പാസ് അനുവദിക്കണം : രാജു ഏബ്രഹാം എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

റാന്നി : കോട്ടയം ജില്ലാ അതിര്‍ത്തിയില്‍ താമസിക്കുന്ന പമ്പാവാലി, അരയാഞ്ഞിലിമണ്‍, കണമല, പ്രദേശവാസികള്‍ക്ക് നിത്യോപയോഗ സാധനങ്ങള്‍ വാങ്ങുന്നതിനും ആശുപത്രിയില്‍ പോകുന്നതിനും പ്രത്യേക പാസ് അനുവദിച്ചു നല്‍കണമെന്ന് രാജു എബ്രഹാം എംഎല്‍എ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കും ജില്ലാ കളക്ടര്‍ക്കും ഇതുസംബന്ധിച്ച് എംഎല്‍എ കത്ത് നല്‍കി.

മൂന്നുവശവും ശബരിമല നിബിഡവനത്താല്‍ ചുറ്റപ്പെട്ടുകിടക്കുന്ന പ്രദേശം പത്തനംതിട്ട ജില്ലാ അതിര്‍ത്തിയില്‍ കോട്ടയം ജില്ലയോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. പമ്പാനദി മറുകര കടന്നാല്‍ ഇവര്‍ കോട്ടയം ജില്ലയിലേക്കാണ് പ്രവേശിക്കുന്നത്. കോട്ടയം ജില്ലയില്‍ നിന്നാണ് നിത്യോപയോഗ സാധനങ്ങളും മരുന്നുകളും വാങ്ങുന്നതും ആശുപത്രി, ബാങ്ക് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ പോകുന്നതും. ലോക്ക്ഡൗണായതിനാല്‍ ഇവര്‍ക്ക് ഇപ്പോള്‍ കോട്ടയം ജില്ലയിലേക്ക് പ്രവേശിക്കാന്‍ കഴിയുന്നില്ലെന്നും എംഎല്‍എ പറഞ്ഞു.

The post ജില്ലാ അതിര്‍ത്തിയില്‍ താമസിക്കുന്നവര്‍ക്ക് പാസ് അനുവദിക്കണം : രാജു ഏബ്രഹാം എംഎല്‍എ appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല ഓണസദ്യ ; സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി

0
പത്തനംതിട്ട : ശബരിമലയിലെ ഓണസദ്യയ്ക്കായുള്ള സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി തിരുവിതാംകൂര്‍ ദേവസ്വം...

ഓണാഘോഷ പരിപാടി കഴിഞ്ഞ് മടങ്ങിയ മധ്യവയസ്‌കന് നേരെ ആക്രമണം ; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: മധ്യവയസ്‌കനെ സംഘം ചേർന്ന് ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. മൂങ്ങോട്...

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണ് അപകടം ; പൈലറ്റ് മരിച്ചു

0
ലഖ്നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ സ്വകാര്യ പരിശീലന വിമാനം തകർന്നു വീണ് പൈലറ്റ്...

സംസ്ഥാനത്ത് സിജെപി-വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ആകെ 36 കേസുകൾ രജിസ്റ്റർ ചെയ്തെന്ന് സർക്കാർ ; സുപ്രീം...

0
തിരുവനന്തപുരം: നീറ്റ് ചോദ്യപേപ്പർ വിഷയവുമായി ബന്ധപ്പെട്ട് നടന്ന സി.ജെ.പി, വിദ്യാര്‍ഥി പ്രതിഷേധങ്ങളില്‍...