കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് നേതാക്കള്‍ പത്തനംതിട്ട പാസ്‌പോർട്ട് സേവാ കേന്ദ്രത്തിന് മുമ്പിൽ സത്യാഗ്രഹം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട:  പ്രവാസികളോട് കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ചുകൊണ്ട് കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം, ജില്ലാ പ്രസിഡന്റ്  മാത്യു പാറക്കൽ എന്നിവർ പത്തനംതിട്ട പാസ്‌പോർട്ട് സേവാ കേന്ദ്രത്തിന് മുമ്പിൽ നടത്തിയ സത്യാഗ്രഹം  ആന്റോ  ആൻറണി എം.പി ഉദ്ഘാടനം ചെയ്തു.

വിദേശത്തുനിന്നും മടങ്ങുവാൻ ആഗ്രഹിക്കുന്ന പ്രവാസികളെ മുൻഗണനാടിസ്ഥാനത്തിൽ ചാർട്ടേഡ് വിമാനങ്ങളിൽ നാട്ടിൽ തിരികെ എത്തിക്കുക, വിദേശങ്ങളിലുള്ള കോവിഡ് സ്ഥിരീകരിച്ചവർ, ഗുരുതര രോഗബാധിതർ, സമ്പർക്കം മൂലം കോറൻറൈനിൽ ഉള്ളവർ എന്നിവർക്ക് മതിയായ സുരക്ഷയും പരിരക്ഷയും ലഭ്യമാക്കുക, ജോലി നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ധന സഹായം ലഭ്യമാക്കുക, കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പ്രവാസികളോടുള്ള അവഗണന അവസാനിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സത്യാഗ്രഹം.

എല്ലാ രാജ്യങ്ങളും തങ്ങളുടെ പൗരന്മാരെ വിദേശ രാജ്യങ്ങളിൽ നിന്നും പ്രത്യേക വിമാനങ്ങൾ അയച്ച് തിരികെ കൊണ്ടുപോയിട്ടും പ്രവാസി ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ തികഞ്ഞ അലംഭാവമാണ് കാണിക്കുന്നതെന്ന് ആന്റോ  ആൻറണി പറഞ്ഞു. രോഗികൾ ഉൾപ്പെടെയുള്ളവരെ ചാർട്ടേഡ് വിമാനങ്ങളിൽ മുൻഗണനാടിസ്ഥാനത്തിൽ നാട്ടിൽ തിരികെ എത്തിക്കുവാൻ എത്രയുംവേഗം നടപടി സ്വീകരിക്കണമെന്ന് ആന്റോ ആൻറണി ആവശ്യപ്പെട്ടു.

ജോലി നഷ്ടപ്പെട്ടവരും, മടങ്ങിഎത്തിയിട്ടുള്ളവരും, ക്വാറൻറൈനിലുള്ളവരുമായ പ്രവാസികളോട് സംസ്ഥാന സർക്കാർ കാട്ടുന്ന കടുത്ത അവഗണന അവസാനിപ്പിക്കണമെന്ന് സത്യാഗ്രഹത്ത അഭിസംബോധന ചെയ്ത് ഡി.സി.സി പ്രസിഡൻറ് ബാബു ജോർജ്ജ് ആവശ്യപ്പെട്ടു.

പ്രവാസി കോൺഗ്രസ് ഭാരവാഹികളായ ജോയി ജോർജ്ജ്, ഷിബു റാന്നി, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ്  പി.കെ ഇക്ബാൽ, മണ്ഡലം പ്രസിഡന്റ്  റനീസ് മുഹമ്മദ്, അജിത് മണ്ണിൽ, ജോസ് കൊടുംന്തറ എന്നിവർ വിവിധ സമയങ്ങളില്‍ എത്തി പ്രസംഗിച്ചു.

സത്യാഗ്രഹം അനുഷ്ടിച്ച പ്രവാസി കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്ത് പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ എത്തിച്ച് ജാമ്യത്തിൽ വിട്ടു. പ്രവാസികളുടെ  പ്രശ്‌നങ്ങൾ പരിഹരിക്കുവാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ യുദ്ധകാല അടിസ്ഥാനത്തിൽ നടപടി സ്വീകരിച്ചില്ലെങ്കിൽ കൂടുതൽ ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം പറഞ്ഞു.

The post കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് നേതാക്കള്‍ പത്തനംതിട്ട പാസ്‌പോർട്ട് സേവാ കേന്ദ്രത്തിന് മുമ്പിൽ സത്യാഗ്രഹം നടത്തി appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സിജെപി-വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ആകെ 36 കേസുകൾ രജിസ്റ്റർ ചെയ്തെന്ന് സർക്കാർ ; സുപ്രീം...

0
തിരുവനന്തപുരം: നീറ്റ് ചോദ്യപേപ്പർ വിഷയവുമായി ബന്ധപ്പെട്ട് നടന്ന സി.ജെ.പി, വിദ്യാര്‍ഥി പ്രതിഷേധങ്ങളില്‍...

സൗദിയിൽ അലഞ്ഞുതിരിഞ്ഞ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

0
റിയാദ്: ബത്ഹയിൽ മാസങ്ങളോളം അലഞ്ഞുതിരിഞ്ഞ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി....

ഒന്നര മാസമായി ആശുപത്രി മോർച്ചറിയിൽ ; അജ്ഞാത മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം ; അടക്കാൻ...

0
കണ്ണൂർ: കണ്ണൂരിൽ അജ്ഞാത മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം. മധ്യവയസ്കന്‍റെ മൃതദേഹം ഒന്നര...

ഓണക്കാലത്ത് കേരളത്തിലെ മദ്യവിൽപനയിൽ വൻ വർധനവ്

0
തിരുവനന്തപുരം : ഓണക്കാലത്ത് കേരളത്തിൽ മദ്യവിൽപനയിൽ വൻ വർധന. ഉത്രാടം വരെയുള്ള...