പ്രായം എപ്പോഴും ശരീരം പുറത്തറിയിക്കുന്നത് മുടി നരക്കുന്നതിലൂടെയും അല്ലെങ്കിൽ ചർമ്മം ചുക്കിച്ചുളിയുന്നതിലൂടേയും ആണ്. എന്നാൽ പലപ്പോഴും ഈ അവസ്ഥയിലേക്ക് എത്തുന്നതിന് മുൻപ് തന്നെ ശരീരത്തിന് ഇതേ ലക്ഷണങ്ങൾ പുറപ്പെടുവിക്കാൻ സാധിക്കുന്നുണ്ട്. എന്നാൽ എന്താണ് ഇതിന് പിന്നിലെ കാരണങ്ങൾ എന്ന് അറിയാൻ ആഗ്രഹമില്ലേ?. ഇന്നത്തെ കാലത്ത് ആളുകൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം പലപ്പോഴും ആളുകളിൽ കൂടുതൽ വെല്ലുവിളികൾ ഉയർത്തുന്നുണ്ട്.ഇതിന്റെ ഫലമായി നിങ്ങളിൽ മുടി നരക്കുകയും മറ്റ് പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യുന്നുണ്ട്.
ചില അവസരങ്ങളിൽ നിങ്ങളുടെ നരച്ച മുടി സൂചിപ്പിക്കുന്നത് പലപ്പോഴും നിങ്ങളിലുണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങളെയാണ്. അസിഡിറ്റി പോലുള്ള കരൾ സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളവരുടെ മുടി പെട്ടെന്ന് നരക്കാൻ സാധ്യതയുണ്ട്. ശരീരത്തിലെ ജലത്തിന്റെ അളവ് നിലനിർത്തുക എന്നത് പ്രധാനപ്പെട്ട ഒരു കാര്യമാണ്. ശരീരത്തിലെ ജലത്തിന്റെ അളവ് കുറയുന്നത് മുടി നരക്കുന്നതിനും കാരണമാകാം.കൃത്യമായി വ്യായാമം ചെയ്യാത്ത ശരീരത്തിൽ രോഗാണുക്കൾക്ക് എളുപ്പത്തിൽ പ്രവേശിക്കാം. ഒരു ദിവസം 20 മിനുറ്റ് എങ്കിലും വ്യായാമം ചെയ്തിരിക്കണം.