വരണമാല്യം ചാര്‍ത്തുന്നതിനിടെ വരന്‍റെ തലയിലെ വിഗ്ഗ് കണ്ട് വധു ബോധം കെട്ടുവീണു ; വിവാഹം മുടങ്ങി

For full experience, Download our mobile application:
Get it on Google Play

ഉത്തര്‍പ്രദേശ് : വിവാഹ ദിവസം വരന്‍റെ തലയില്‍ വിഗ്ഗ് കണ്ട് വധു ബോധം കെട്ടുവീണു. ബോധം വന്നതിന് പിന്നാലെ വിവാഹത്തില്‍ നിന്ന് പിന്മാറി വധു. ഉത്തര്‍പ്രദേശിലെ ഇറ്റാവയിലാണ് സംഭവം. ഇറ്റാവ ജില്ലയിലെ ഭര്‍ത്തനയില്‍ ബുധനാഴ്ചയാണ് സംഭവം. അജയ് കുമാര്‍ എന്ന യുവാവിന്‍റെ വിവാഹമാണ് വിഗ്ഗില്‍ തട്ടിമുടങ്ങിയത്. വരണമാല്യം ചാര്‍ത്തുന്നതിനിടയിലാണ് വരന്‍ വിഗ് ധരിച്ചത് വധു ശ്രദ്ധിക്കുന്നത്.

മാല കഴുത്തിലണിയുന്നതിന് വേണ്ടി നിരവധി തവണ വിഗിന് ഇളക്കം തട്ടാത്ത രീതിയില്‍ തലപ്പാവ് അഡ്ജറ്റ് ചെയ്തതോടെയാണ് വധുവിന് കാര്യം മനസിലായത്. ഇതോടെ മണ്ഡപത്തില്‍ വധു തലകറങ്ങി വീഴുകയായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും ഏറെ പരിശ്രമിച്ചെങ്കിലും ബോധം വീണ ശേഷം വധു വിവാഹത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. കഷണ്ടിയാണ് എന്ന വിവരം മറച്ചുവെച്ചതാണ് വധുവിനെ വിവാഹത്തില്‍ നിന്ന് പിന്മാറാന്‍ പ്രേരിപ്പിച്ചത്. നേരത്തെ അറിയിച്ചിരുന്നുവെങ്കില്‍ നാണക്കേടുണ്ടാവുന്ന സാഹചര്യം ഒഴിവാക്കാനാവുമായിരുന്നുമെന്നാണ് യുവതിയുടെ പ്രതികരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒഴിവുകൾ യഥാസമയത്ത് റിപ്പോർട്ട് ചെയ്തില്ല ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ റാങ്ക്‌ലിസ്റ്റ് റദ്ദായെന്ന് പരാതി

0
ആലപ്പുഴ : ജലഗതാഗത വകുപ്പിൽ ബോട്ട് സ്രാങ്കുകളുടെ ഒഴിവ് സമയത്തു റിപ്പോർട്ടു...

ഓണാഘോഷത്തിനിടെ വാക്കേറ്റം ; വെട്ടുകത്തികൊണ്ടും കമ്പികൊണ്ടും അക്രമം ; മൂന്ന് പ്രതികൾ കൂടി അറസ്റ്റിൽ

0
തിരുവനന്തപുരം: കൈലാത്തുകോണം എൽ.പി. സ്കൂളിന് സമീപം ഓണാഘോഷത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട്...

മാരകമായ ദീർഘദൂര വ്യോമപ്രതിരോധ മിസൈൽ ; എസ്-400 വീണ്ടും ഇന്ത്യയിലേക്ക്

0
ന്യൂഡൽഹി : ഇന്ത്യൻ വ്യോമസേനയുടെ പ്രതിരോധശേഷി കൂടുതൽ ശക്തമാക്കുന്നതിനായി ലോകത്തിലെ ഏറ്റവും...

ആപ്പിളിനെ 15 വർഷം നയിച്ച ടിം കുക്ക് സ്ഥാനമൊഴിഞ്ഞു ; സിഇഓ സ്ഥാനത്ത് ഇനി...

0
ആപ്പിളിന്റെ പുതിയ സിഇഒ ആയി ജോൺ ടെർനസ് ചുമതലയേറ്റു. 15 വർഷക്കാലം...