ഇരട്ടവോട്ട് ; ജീപ്പിലെത്തിയ 14 പേരെ നെടുങ്കണ്ടം പോലീസ് കസ്റ്റഡിയിലെടുത്തു

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ: ഇടുക്കി നെടുങ്കണ്ടത്ത് ഇരട്ടവോട്ട് ചെയ്യാനെത്തിയവരെന്ന് ആരോപിച്ച്‌ ഒരു സംഘം ആളുകളെ ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞു. തമിഴ്നാട്ടില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം സമാന്തര പാതയിലൂടെ വാഹനത്തില്‍ കേരളത്തിലെത്തിയവരെയാണ് തടഞ്ഞത്.

ജീപ്പിലെത്തിയ 14 പേരെ നെടുങ്കണ്ടം പോലീസ് കസ്റ്റഡിയിലെടുത്തു. മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനെത്തിയതെന്നാണ് ഇവര്‍ പറഞ്ഞത്. പതിനാലംഗ സംഘം കൈയ്യിലെ മഷി മായ്ക്കുന്നതിനിടെയാണ് പിടികൂടിയതെന്ന് നാട്ടുകാര്‍ പറയുന്നു.

ഉടുമ്പന്‍ചോല മണ്ഡലത്തില്‍ കള്ളവോട്ട് വ്യാപകമായി നടക്കുന്നതായി കോണ്‍ഗ്രസും ബി.ജെ.പിയും മുമ്പ്  തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. കോടതി ഉത്തരവിനെ തുടര്‍ന്ന് കമ്പംമേട്, ബോഡിമെട്ട്, ചിന്നാര്‍, കുമളി ചെക്ക്പോസ്റ്റുകളില്‍ കേന്ദ്ര സേനയെ വിന്യസിച്ച്‌ കര്‍ശന നിരീക്ഷണം നടത്തുകയാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആഫ്രിക്കയിൽ വീണ്ടും എബോള ഭീതി ; കോംഗോയിൽ പൊട്ടിപ്പുറപ്പെട്ട രോഗവ്യാപനത്തിൽ ജീവനറ്റത് 1,700-ലധികം പേർ

0
കോംഗോ: ഡി.ആർ. കോംഗോയിൽ എബോള ബാധിച്ച് മരിച്ചവരുടെ എണ്ണം 1,700 കടന്നു....

വിലക്കയറ്റത്തിന്റെ ഇടിവെട്ട് വീണ്ടും സാധാരണക്കാരന്റെ തലയിലേക്ക്; എൽപിജി സിലിണ്ടറിന് പുതിയ സെസ് വരുന്നു

0
ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ ഇന്ധന സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി...

കഴിക്കുന്നത് വിഷമോ? മസാലകളിൽ വ്യാപക മായം; 25 ടണ്ണിലധികം മായമുള്ള സാധനങ്ങൾ പിടികൂടി

0
ഹൈദരാബാദ്: വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് മായം കലര്‍ത്തിയ...