ഡി.സി.സി പുനഃസംഘടന ; കോണ്‍ഗ്രസില്‍ വീണ്ടും ഗ്രൂപ്പ് നീക്കങ്ങള്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഡിസിസി പുനഃസംഘടനയ്ക്ക് വഴിയൊരുങ്ങിയതോടെ സംസ്ഥാന കോണ്‍ഗ്രസില്‍ വീണ്ടും ഗ്രൂപ്പ് നീക്കങ്ങള്‍ സജീവം. എ, ഐ ഗ്രൂപ്പുകള്‍ക്ക് പുറമേ സുധാകരന്‍ ബ്രിഗേഡും കെ മുരളീധരന്‍, കെ സി വേണുഗോപാല്‍, വി ഡി സതീശന്‍ അനുകൂലികളും ജില്ലാ കമ്മിറ്റികള്‍ പിടിക്കാനുളള കരുനീക്കങ്ങളിലാണ്. ജില്ലാടിസ്ഥാനത്തിലും പ്രാദേശിക തലങ്ങളിലും പരമാവധി പ്രവര്‍ത്തകരെ ഒപ്പം കൂട്ടാനുളള ശ്രമത്തിലാണ് ഗ്രൂപ്പുകളും ഗ്രൂപ്പിനതീതരെന്ന് വിശേഷിപ്പിക്കുന്നവരുമെന്നും വിവരം.

നാളെ കെ.സുധാകരന്‍ ചുമതലയേറ്റു കഴിഞ്ഞാല്‍ പുനഃസംഘടനാ നടപടികള്‍ വേഗത്തിലാകും. അതിന് മുമ്പ്  അനുകൂല അന്തരീക്ഷം ഉണ്ടാക്കിയെടുക്കലാണ് ഡിസിസികള്‍ പിടിച്ചടക്കാനിറങ്ങിയവരുടെ ലക്ഷ്യം. ഗ്രൂപ്പുകളെ നിയന്ത്രിക്കുമെന്ന് നിയുക്ത അധ്യക്ഷന്‍ കെ സുധാകരന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുമ്പോഴും അതിന് വഴങ്ങാനില്ലെന്ന നിലപാടിലാണ് എ, ഐ ഗ്രൂപ്പുകള്‍.

പാലംവലി മുന്നില്‍ക്കാണുന്ന കെ സുധാകരന്‍ കെ എസ് ബ്രിഗേഡ് വിപുലീകരിക്കാനുളള നീക്കത്തിലാണ്. എ, ഐ ഗ്രൂപ്പുകളില്‍ നിന്ന് പല നേതാക്കളും കെ എസ് ബ്രിഗേഡിലേക്കും കെ.സി. വേണുഗോപാല്‍ ഗ്രൂപ്പിലേക്കും ചേക്കേറിയിട്ടുമുണ്ട്. സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാനുള്ള കെ.സി. വേണുഗോപാലിന്റെ നീക്കത്തെ ചെറുക്കാനുളള തന്ത്രങ്ങളും അണിയറയില്‍ ഒരുങ്ങുകയാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

0
കൊച്ചി : ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സിപിഎം പ്രവർത്തകരായ നാല്...

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ വിർച്വൽ ക്യൂ ; മണിക്കൂറിൽ 300 പേർക്ക് ദർശനം...

0
തൃശ്ശൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് ദർശനം സുഗമമാക്കുവാൻ ദേവസ്വം നടപ്പാക്കുന്ന...

ബേപ്പൂരിലെ മറൈൻ ആംബുലൻസ് ഒരു വർഷമായി പ്രവർത്തനരഹിതം ; മത്സ്യത്തൊഴിലാളികൾക്ക് ദുരിതം

0
കോഴിക്കോട്: ബേപ്പൂരിൽ കടലിൽ അപകടത്തിൽപ്പെടുന്ന മത്സ്യത്തൊഴിലാളികളെ രക്ഷപെടുത്തിനായുള്ള മറൈൻ ആബുലൻസ് പ്രവർത്തനരഹിതം....

പ്രതിഷേധിക്കാൻ പ്രതിപക്ഷം : പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഇന്ന് മാർച്ച് നടത്തും

0
ഡൽഹി : പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും. വിദ്യാർത്ഥികൾക്കെതിരായ പോലീസ്...