ആനക്കൊമ്പുമായി വില്‍പ്പനക്കെത്തിയ നാലംഗ സംഘത്തെ ഫോറസ്റ്റ് ഫ്ളൈയിങ് സ്‌ക്വാഡ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍:  വില്‍പ്പനയ്ക്കായി അനധികൃതമായി കടത്തിക്കൊണ്ടുവന്ന രണ്ട് ആനക്കൊമ്പുമായി നാലുപേരെ തൃശ്ശൂര്‍ ഫോറസ്റ്റ് ഫ്ളൈയിങ് സ്‌ക്വാഡ് പിടികൂടി. ചെങ്ങന്നൂര്‍ ഉണ്ണികൃഷ്ണവിലാസം വീട്ടില്‍ കെ. മനോജ് (38), കൊല്ലം സ്വദേശി അനില്‍കുമാര്‍ (47), വടക്കാഞ്ചേരി ആലിംചിറയില്‍ എ.കെ. ബാബു (61), കൊടകര സ്വദേശി ഉമേഷ് (46) എന്നിവരാണ് പിടിയിലായത്.കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ആറാട്ടുപുഴ മന്ദാരക്കടവിന് സമീപത്തുനിന്നാണ് പ്രതികളെ പിടികൂടിയത്.

തിരുവനന്തപുരം ഫോറസ്റ്റ് ഇന്‍റലിജന്‍സിന്റെ രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് തൃശ്ശൂര്‍ ഫ്ളൈയിങ് സ്‌ക്വാഡ് ജില്ലയില്‍ പലയിടത്തും പരിശോധന നടത്തിവരുകയായിരുന്നു.   ഇതിനിടയിലാണ് ആറാട്ടുപുഴയിലെത്തിയ സംഘത്തെപ്പറ്റി വിവരമറിയുന്നത്.   ഇവരെ ഏറെനേരത്തെ നിരീക്ഷണത്തിനൊടുവിലാണ് പിടികൂടിയത്.   ഇവിടെ ആനക്കൊമ്ബ് വില്‍ക്കാനുള്ള ശ്രമത്തിലായിരുന്നെന്നും ഫ്ലൈയിങ് സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവാസികൾക്കുള്ള പ്രത്യേക വിസ ഇളവ് കുവൈത്ത് പിൻവലിച്ചു

0
കുവൈത്ത് സിറ്റി: മേഖലയിലെ സംഘർഷ സാഹചര്യത്തിൽ പ്രവാസികൾക്ക് അനുവദിച്ചിരുന്ന പ്രത്യേക വിസ...

ജന്തര്‍മന്തറില്‍ നടന്ന വിദ്യാര്‍ഥി പ്രതിഷേധത്തിന്റെ കാരണം അഴിമതി മാത്രമല്ല ; ഭരണ വീഴ്ചകളും കാരണമായെന്ന്...

0
വിശാഖപട്ടണം: ജന്തര്‍മന്തറില്‍ നടന്ന വിദ്യാര്‍ഥി പ്രതിഷേധത്തിന്റെ കാരണം അഴിമതി മാത്രമല്ലെന്നും രാജ്യത്തെ...

മംഗളൂരുവിനെ മൈസൂരു ഡിവിഷനിലേക്ക് മാറ്റിയതിൽ വിയോജിപ്പ് ; റെയിൽവേ മന്ത്രിക്ക് കത്തയച്ച് രാജ്മോഹൻ ഉണ്ണിത്താൻ

0
കാസർഗോഡ് : ഉള്ളാൾമുതൽ മംഗളൂരുവരെയുള്ള സ്റ്റേഷനുകൾ പാലക്കാട് ഡിവിഷനുകീഴിൽനിന്ന് മൈസൂരു ഡിവിഷനിലേക്ക്...

രാഹുല്‍ ഗാന്ധിയുടെ കുത്തിയിരിപ്പ് സമരത്തിന് മുന്നില്‍ മുട്ടുമടക്കി ; പെല്ലറ്റ് ആക്രമണത്തില്‍ ഡല്‍ഹി പോലീസ്...

0
ന്യൂഡല്‍ഹി: സിജെപി പ്രതിഷേധത്തിനിടയിലെ പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിയുടെ പരാതിയില്‍ ഡല്‍ഹി...