മലമ്പുഴ : ചെറാട് കൂറമ്പാച്ചിമലയില്‍നിന്ന് കാല്‍ വഴുതി പാറയിടുക്കില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. അപകടം നടന്ന് 24 മണിക്കൂറായിട്ടും യുവാവിനെ പുറത്തെത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. മലമ്പുഴ സ്വദേശി ആര്‍.ബാബുവാണ് (23) കൊക്കയില്‍ കുടുങ്ങിയത്. മൂന്ന് സംഘങ്ങളായാണ് രക്ഷാപ്രവര്‍ത്തനത്തിനായി പുറപ്പെട്ടത്. ചെങ്കുത്തായ മലയിടുക്കായതിനാല്‍ അങ്ങോട്ടേക്ക് എത്താന്‍ സാധിക്കുന്നില്ലെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. ഇതേ തുടര്‍ന്ന് തൃശ്ശൂരില്‍ നിന്നും എന്‍ഡിആര്‍എഫ് സംഘം പുറപ്പെട്ടു. ബാബുവിനോടൊപ്പം മലകയറാന്‍ പോയ മൂന്നു കൂട്ടുകാര്‍ പാതി വഴിയില്‍ മടങ്ങിയെങ്കിലും ബാബു വിണ്ടും മലകയറ്റം തുടരുകയായിരുന്നുവെന്ന് കൂട്ടുകാര്‍ പറഞ്ഞതായി നാട്ടുകാര്‍ അറിയിച്ചു.
പാറയിടുക്കില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു
RECENT NEWS
Advertisment