ജി.എസ്.ഐ ഡാറ്റാ പൊതുമേഖലാസ്ഥാപനങ്ങള്‍ക്ക് സഹായകരം : മന്ത്രി പി.രാജീവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ജിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ (ജി.എസ്.ഐ ) തയ്യാറാക്കിയ ദേശീയ ഭൗമ-രസതന്ത്ര ഭൂപടവിവരങ്ങള്‍ സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമാണെന്ന് മന്ത്രി പി.രാജീവ്. സംസ്ഥാന മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ സുതാര്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് പുത്തന്‍ സാങ്കേതി വിദ്യ പ്രയോജനപ്പെുടുത്തും. നാഷണല്‍ ജിയോകെമിക്കല്‍ മാപ്പിംഗിലൂടെ വിപുലമായ വിവരശേഖരണം നടത്തിയതിന് ജി.എസ്.ഐ യെ മന്ത്രി അഭിനന്ദിച്ചു. ഈ വിവരങ്ങള്‍ ഖനന- ധാതു പര്യവേക്ഷണ മേഖലകളെ ശ്കതിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ജി.എസ്.ഐ കേരള യൂണിറ്റ് സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജി.എസ്.ഐ അഡീഷണല്‍ ഡയറക്ടര്‍ ജനറലും ദക്ഷിണ മേഖലാ മേധാവിയുമായ സി.എച്ച.വെങ്കിടേശ്വര റാവു, പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനുമായ ഡി.ജയപ്രസാദ് . ജി.എസ്.ഐ ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ.വി.അമ്പിളി എന്നിവര്‍ സംസാരിച്ചു. ധാതുപര്യവേക്ഷണത്തിലെ പുതിയ സാങ്കേതിക വിദ്യകളെ കുറിച്ചും ഡാറ്റാ ഉപയോഗത്തെ കുറിച്ചുമായിരുന്നു ഏകദിന ശില്പശാല. ദശീയ ഭൗമ-രസതന്ത്ര ഭൂപടവിവരങ്ങളുടെ ബഹു ഉപയോഗവും ദേശീയ ഭൗമശാസ്ത്ര ഡാറ്റാ ശേഖരമടങ്ങിയ പോര്‍ട്ടലില്‍ നിന്ന് വിവരങ്ങള്‍ ലഭ്യമാക്കുന്നതിനെ കുറിച്ചും ശില്പശാല ചര്‍ച്ച ചെയ്തു. കേന്ദ്ര ഖനി മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം സംഘടിപ്പിക്കുന്ന ശില്പശാല ജി.എസ്.ഐ വര്‍ഷങ്ങളായി ശേഖരിച്ച ദേശീയ ഭൗമ-രസതന്ത്ര ഭൂപടവിവരങ്ങളുടെ (നാഷണല്‍ ജിയോകെമിക്കല്‍ മാപ്പിംഗ് -എന്‍.ജി.സി.എം) ഉപയോഗം സംബന്ധിച്ച ബോധവത്ക്കരണം ലക്ഷ്യമാക്കിയുള്ളതായിരുന്നു.

ദേശീയ ഭൗമശാസ്ത്ര ഡാറ്റാ ശേഖരം (നാഷണല്‍ ജിയോ സയന്‍സ് ഡാറ്റാ റിപ്പോസിറ്ററി- എന്‍.ജി.ഡി.ആര്‍) അടങ്ങിയ പോര്‍ട്ടലിലെ (https://geodataindia.gov.in) വിവരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനെ കുറിച്ചും ശില്പശാല വിശദീകരിച്ചു. 2001 മുതല്‍ ജി.എസ്.ഐ രാജ്യത്തിന്റെ സമഗ്ര ഭൗമ-രസതന്ത്ര ഭൂപടം തയ്യാറാക്കുന്ന യജ്ഞത്തിലാണ്. ഓക്‌സൈഡുകള്‍, ട്രേസ് എലമെന്റ്‌സ് , അപൂര്‍വ ഭൂമി മൂലകങ്ങള്‍ തുടങ്ങിയ രാസ ഘടകങ്ങള്‍ അടയാളപ്പെടുത്തിയ രാജ്യത്തിനൊന്നാകെ ബാധകമായ ഒരു ഭൗമരസതന്ത്ര- ഭൂപടം 2024 മാര്‍ച്ചോടെ പൂര്‍ത്തിയാവുകയാണ്. 2023 ഡിസംബറില്‍ സജജമാക്കിയ കേന്ദ്ര ഖനി മന്ത്രാലയത്തിന്റെ മുന്‍നിര പരിപാടിയായ എന്‍.ജി.ഡി.ആര്‍, സ്ഥലസംബന്ധിയായ വിവരങ്ങള്‍ ലഭിക്കുന്നതിനും പങ്കിടുന്നതിനും അവലോകനം ചെയ്യുന്നതിനുമുള്ള ഒരു സമഗ്ര ഇന്റര്‍നെറ്റ് അധിഷ്ടിത വേദിയാണ്.

പത്തനംതിട്ട മീഡിയയിൽ പ്രസിദ്ധീകരിക്കുവാനുള്ള വാർത്തകൾ ആർക്കും എവിടെനിന്നും നൽകാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോർട്ടലുകളിൽ ഒന്നായ പത്തനംതിട്ട മീഡിയയിൽ പ്രസിദ്ധീകരിക്കുവാനുള്ള വാർത്തകൾ ആർക്കും എവിടെനിന്നും നൽകാം. ഗൂഗിൾ മലയാളത്തിൽ ടൈപ്പ് ചെയ്ത വാർത്തയോടൊപ്പം ഉചിതമായ ചിത്രവും നൽകേണ്ടതാണ്. വാർത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നൽകണം. പത്രത്തിൽ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതല്ല. വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയൽ ബോർഡിൽ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാർത്തകളും വിവരങ്ങളും ചീഫ് എഡിറ്റർക്ക് കൈമാറാം. ഇൻഫോർമറെക്കുറിച്ചുള്ള വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാർത്തകൾ നൽകുവാൻ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോർട്ടലിൽ പരസ്യം നൽകുവാൻ   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റർ  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പിഎം ശ്രീ നടപ്പിലാക്കാനുള്ള യുഡിഎഫ് സർക്കാരിൻ്റെ നടപടിയിൽ യൂത്ത് ലീഗിന് അമർഷമെന്ന് റിപ്പോർട്ട്

0
കോഴിക്കോട്: കേന്ദ്രസർക്കാരിൻ്റെ പദ്ധതിയായ പിഎം ശ്രീ നടപ്പിലാക്കാനുള്ള യുഡിഎഫ് സർക്കാരിൻ്റെ നടപടിയിൽ യൂത്ത്...

ഉദ്യോഗസ്ഥ യോഗം വിളിച്ചു ചേര്‍ത്തത്തില്‍ ഗവര്‍ണറെ രേഖാമൂലം അതൃപ്തി അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍

0
തിരുവനന്തപുരം: ഉദ്യോഗസ്ഥ യോഗം വിളിച്ചു ചേര്‍ത്തത്തില്‍ ഗവര്‍ണറെ രേഖാമൂലം അതൃപ്തി അറിയിച്ച്...

​പി.എം ശ്രീ വിവാദത്തിൽ യു.ഡി.എഫിനെതിരെ പിണറായി വിജയൻ ; കേന്ദ്ര പദ്ധതി വെറുതെ നടപ്പിലാക്കാൻ...

0
തിരുവനന്തപുരം: നിലവിലെ കോൺഗ്രസിന്റെ ദേശീയ നിലപാട് പിഎം ശ്രീയെ അംഗീകരിക്കുന്നതാണെന്ന് പ്രതിപക്ഷ...

തിരുവനന്തപുരത്ത് എം പോക്സ് റിപ്പോർട്ട് ചെയ്തു

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് എം പോക്സ് റിപ്പോർട്ട് ചെയ്തു. കിളിമാനൂർ പുളിമാത്ത് സ്വദേശിയായ 43...