Friday, July 4, 2025 1:00 am

ജിഎസ്ടി സ്ലാബുകളിൽ മാറ്റം വന്നേക്കും : 5 % നികുതി നിരക്കിലെ ഉത്പന്നങ്ങൾ വിഭജിക്കും

For full experience, Download our mobile application:
Get it on Google Play

ദില്ലി : ജി എസ് ടി സ്ലാബുകളിൽ മാറ്റം വന്നേക്കും. അഞ്ച് ശതമാനം നികുതി നിരക്കിന് കീഴിൽ വരുന്ന ഉൽപ്പന്നങ്ങളെ വിഭജിച്ച് മൂന്ന് ശതമാനം നികുതി നിരക്കിലും എട്ട് ശതമാനം നികുതി നിരക്കിലും ഉൾപ്പെടുത്താനാണ് ആലോചന. ജി എസ് ടി നഷ്ടപരിഹാരം ഇനി മുതൽ സംസ്ഥാനങ്ങൾക്ക് നൽകില്ല. അതിനാൽ തന്നെ സംസ്ഥാനങ്ങളുടെ വരുമാനം ഇടിയുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ ഒരു തീരുമാനത്തിലേക്ക് നീങ്ങുന്നത്.

നിലവിൽ സ്വർണത്തിനും സ്വർണാഭരണങ്ങൾക്കും മൂന്ന് ശതമാനമാണ് നികുതി. മറ്റെല്ലാ ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും അഞ്ച്, 12, 18, 28 എന്നിങ്ങനെ നാല് സ്ലാബുകൾ ആക്കി തിരിച്ചാണ് നികുതി ഈടാക്കിയിരുന്നത്. 5 ശതമാനം നികുതി നിരക്ക് വിഭജിച്ചാൽ നിലവിലെ നാല് സ്ലാബുകൾ എന്നത് ഇനി അഞ്ച് സ്ലാബുകൾ ആയി മാറും. ഉൽപ്പന്നങ്ങളെ മൂന്ന് ശതമാനം നികുതി നിരക്കിന് കീഴിൽ കൊണ്ടുവരുന്നതിനു പകരം, അഞ്ച് ശതമാനം എന്ന നികുതി നിരക്ക് പരിഷ്കരിച്ച് ഏഴ് ശതമാനമോ എട്ട്  ശതമാനമോ ഒൻപത് ശതമാനമോ ആക്കി ഉയർത്തണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.

അഞ്ചു ശതമാനം നികുതി നിരക്കിൽ ഒരു ശതമാനമെങ്കിലും വർദ്ധനവ് ഉണ്ടായാൽ അതിലൂടെ സർക്കാരിന്റെ വരുമാനം പ്രതിവർഷം 50,000 കോടി വർദ്ധിക്കും. എങ്കിലും ഇപ്പോഴത്തെ വിലക്കയറ്റം പരിഗണിച്ച് ഇങ്ങനെയൊരു തീരുമാനമെടുത്താൽ അത് ജനരോഷത്തിന് കാരണമാകും. അതിനാൽ തന്നെ 5 ശതമാനം നികുതി നിരക്കിനെ വിഭജിക്കാനുള്ള തീരുമാനവുമായി ജിഎസ്ടി കൗൺസിൽ മുന്നോട്ടു പോകുമെന്നാണ് വിലയിരുത്തൽ.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എംബിഎ സീറ്റ് ഒഴിവ്

0
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ ടൈം)...

ലീഗല്‍ അഡൈ്വസര്‍, ലീഗല്‍ കൗണ്‍സിലര്‍ നിയമനം

0
പട്ടികവര്‍ഗ വികസന വകുപ്പിന്റെ തിരുവനന്തപുരം കാര്യാലയത്തിലേക്ക് നിയമബിരുദവും കുറഞ്ഞത് അഡ്വക്കേറ്റായി അഞ്ചുവര്‍ഷത്തെ...

ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നെയ്ത്തുകേന്ദ്രം കൊടുമണ്ണില്‍

0
പത്തനംതിട്ട : ജില്ലാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കൊടുമണ്ണിലെ കുപ്പടം...

ത്രിദിന വ്യക്തിത്വ വികസന പരിശീലനോദ്ഘാടനം

0
റാന്നി : പെരുനാട് ഗ്രാമപഞ്ചായത്ത് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന...