ജിഎസ്ടി നഷ്ടപരിഹാരമായി സംസ്ഥാനങ്ങള്‍ക്ക് 5000 കോടി കൂടി അനുവദിച്ച് കേന്ദ്രം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ജിഎസ്ടി കുറവ് നികത്തുന്നതിനായി 17-ാം പ്രതിവാര ഗഡു 5000 കോടി രൂപ സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. 23 സംസ്ഥാനങ്ങള്‍ക്കും ജമ്മു കശ്മീര്‍, പുതുച്ചേരി, ന്യൂഡല്‍ഹി എന്നീ മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമാണ് തുക ലഭിക്കുക. ശേഷിക്കുന്ന അഞ്ച് സംസ്ഥാനങ്ങളായ അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, മിസോറം, നാഗാലാന്‍ഡ്, സിക്കിം എന്നിവയ്ക്ക് ജിഎസ്ടി നടപ്പാക്കല്‍ കാരണം വരുമാനത്തില്‍ ഇടിവുണ്ടായിട്ടില്ല. ജിഎസ്ടി നഷ്ടം നികത്തുന്നതിനായി കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ നാല് മാസത്തിനുള്ളില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ഒരു ലക്ഷം കോടി രൂപ നല്‍കിയിട്ടുണ്ട്.

5.59% പലിശ നിരക്കിലാണ് ഈ ആഴ്ചയിലെ ധനസഹായത്തിന് വായ്പയെടുത്തതെന്ന് ധനമന്ത്രാലയം അറിയിച്ചു. ജിഎസ്ടി നഷ്ടപരിഹാര വിതരണത്തിലെ കുറവ് പരിഹരിക്കുന്നതിനായി ഒക്ടോബറിലാണ് പ്രത്യേക വായ്പയെടുക്കല്‍ ജാലകം ആവിഷ്‌കരിച്ചത്. ശരാശരി 4.83 % പലിശ നിരക്കിലാണ് ഒരു ലക്ഷം കോടി വായ്പയെടുത്തത്. തൊട്ടുമുമ്പത്തെ ഗഡുവായി 6000 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. 1.06 ലക്ഷം കോടി രൂപയുടെ അധിക വായ്പ അനുമതി സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇതുവരെ കണക്കാക്കിയ ജിഎസ്ടി നഷ്ടപരിഹാരത്തിന്റെ 91 ശതമാനവും സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും നല്‍കിയിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...