ഭോപ്പാല്‍ : ജിഎസ്ടി തട്ടിപ്പിലൂടെ 700 കോടി തട്ടിയെടുത്ത അഞ്ച് ഗുജറാത്ത് സ്വദേശികളെ മധ്യപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. വ്യാജ കമ്പനികളുണ്ടാക്കി ഇന്‍പുട്ട് ടാക്‌സ് രേഖ സൃഷ്ടിച്ച് പണം തട്ടുകയാണ് ഇവര്‍ ചെയ്തിരുന്നത്. 500 വ്യാജ കമ്പനികളാണ് ഇവര്‍ ഉണ്ടാക്കിയതെന്ന് ജിഎസ്ടി ഉദ്യോഗസ്ഥര്‍ പഞ്ഞു. ഇന്‍ഡോറിലെ കേന്ദ്ര ജിഎസ്ടി കമ്മീഷണറേറ്റും മധ്യപ്രദേശ് പോലീസും സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്. പണം ഏതാനും മൊബൈല്‍ നമ്ബറുകളുമായി ബന്ധിപ്പിച്ച ഡിജിറ്റല്‍ വാലറ്റിലേക്ക് മാറ്റിയതായും കണ്ടെത്തി.
മെയ് 25ന് ഗുജറാത്തിലെ സൂറത്തില്‍നിന്നാണ് പ്രധാന പ്രതിയേയും അയാളുടെ കൂട്ടാളിയേയും പിടികൂടിയത്. മറ്റുള്ളവരെ ഭോപ്പാലില്‍ വെച്ച് മധ്യപ്രദേശ് പോലീസിന്റെ സൈബര്‍സെല്ലാണ് കസ്റ്റഡിയിലെടുത്തത്. മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡുകള്‍, വിവിധ രേഖകള്‍, സീലുകള്‍ എന്നിവ പിടികൂടി. പ്രതികളെല്ലാം 25-35 വയസ്സ് പ്രായമുള്ളവരാണ്.





























