പൂയപ്പള്ളിയില്‍ വീട്ടമ്മ പൊള്ളലേറ്റ് മരിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ഓയൂര്‍ : പൂയപ്പള്ളിയില്‍ വീട്ടമ്മ പൊള്ളലേറ്റ് മരിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പൂയപ്പള്ളി ഒട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവര്‍ പൂയപ്പള്ളി മേലൂട്ട് വീട്ടില്‍ ബിജുവിനെയാണ് (56) പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ബിജുവിന്റെ ഭാര്യ അന്നമ്മയാണ് (52) പൊള്ളലേറ്റ് മരിച്ചത്. കഴിഞ്ഞ 10ന് വൈകിട്ട് ആറുമണിയോടെയാണ് പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 18ന് രാവിലെ മരിച്ചു. മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ സഹോദരങ്ങള്‍ കൊല്ലം റൂറല്‍ പോലീസ് മേധാവിക്കും, കൊട്ടാരക്ക ഡിവൈ.എസ്.പിക്കും പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി മജിസ്ട്രേറ്റ് മുമ്പാകെ അന്നമ്മ നല്‍കിയത് കൈയബദ്ധം എന്നായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ പരിചരിക്കാനെത്തിയ സഹോദരിമാരോട് ബിജു പെട്രോള്‍ ഒഴിച്ച്‌ കത്തിക്കുകയായിരുന്നുവെന്ന് വെളിപ്പെടുത്തി.

സംഭവ ദിവസം അന്നമ്മയും ബിജുവും ഇവരുടെ മൂന്ന് വയസുള്ള ചെറുമകനും ബിജുവിന്റെ ഓട്ടോയില്‍ കൊല്ലം ക്ഷേമനിധി ഓഫീസില്‍ പോയിരുന്നു. മടങ്ങി വന്ന ശേഷം വൈകിട്ട് അഞ്ചരയോടെ മഴ ചാറി. തുടര്‍ന്ന് വീടിന്റെ ടെറസില്‍ കിടന്ന തുണി എടുത്തുകൊണ്ടു വന്ന അന്നമ്മയുടെ കാലില്‍ നിന്ന് ചവിട്ടുപടിയില്‍ ചെളി പറ്റി. ഇതുമായി ബന്ധപ്പെട്ട് ബഹളമുണ്ടായി. എനിക്ക് നല്ല ക്ഷീണമുണ്ട്,​ ഞാന്‍ കുറച്ച്‌ നേരം കിടന്നിട്ട് ചെളി കഴുകിക്കളയാമെന്ന് അന്നമ്മ പറഞ്ഞു. എന്നാല്‍ ഉടന്‍ ചെളി കഴുകിക്കളയണമെന്ന് പറഞ്ഞ് ബിജു ചെറുമകനെയും കൂട്ടി ഓട്ടോറിക്ഷയില്‍ പുറത്ത് പോയി. തിരികെ പെട്രോളുമായി എത്തിയ ബിജു കിടപ്പ് മുറിയില്‍ കട്ടിലില്‍ കിടക്കുകയായിരുന്ന അന്നമ്മയുടെ മെത്തയ്ക്ക് ചുറ്റും പെട്രോള്‍ ഒഴിച്ചശേഷം തീ കൊളുത്തുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ ബിജു സമ്മതിച്ചു.

പമ്പ് ജീവനക്കാരും സംഭവ ദിവസം ഇയാള്‍ കുപ്പിയില്‍ പെട്രോള്‍ വാങ്ങി പോയതായി പോലീസില്‍ മൊഴി നല്‍കി. ബിജുവിന്റെയും സാക്ഷികളുടെയും മൊഴികളിലെ വൈരുദ്ധ്യമാണ് സംഭവം തെളിയിക്കാന്‍ ഇടയാക്കിയത്. കൊട്ടാരക്കര ഡി.വൈ.എസ്.പി സുരേഷിന്റെ മേല്‍നോട്ടത്തില്‍ പൂയപ്പള്ളി എസ്.ഐ അഭിലാഷിന്റെ നേതത്വത്തില്‍ എസ്.ഐ സജി ജോണ്‍, എ.എസ്.ഐ രാജേഷ്, എസ്.സി.പി.ഒ അനില്‍ കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....