Monday, July 7, 2025 12:45 am

തൊഴിലുറപ്പ് പദ്ധതി നഗരങ്ങളിലേക്കും നടപ്പാക്കാന്‍ ശുപാര്‍ശ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തൊഴിലുറപ്പ് പദ്ധതി നഗരങ്ങളിലേക്കും നടപ്പാക്കാന്‍ ശുപാര്‍ശ. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സിലിന്റെതാണ് ശുപാര്‍ശ. രാജ്യത്തെ അസമത്വം കുറയ്ക്കുന്നതിനായി സാമൂഹ്യ മേഖലക്കുള്ള ഫണ്ട് വര്‍ധിപ്പിക്കണമെന്നും കൗണ്‍സില്‍ ശുപാര്‍ശ ചെയ്യുന്നു. ഇന്ത്യയിലെ വരുമാന അസമത്വത്തിന്റെ അവസ്ഥയെക്കുറിച്ചുള്ള റിപ്പോര്‍ട്ടിലാണ് രാജ്യത്തു വരുമാന അസമത്വം അതീവ ഗൗരവമാണെന്ന് പ്രധാന മന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സില്‍ കണ്ടെത്തിയിരിക്കുന്നത്.

വരുമാന വര്‍ധനവ് ഒരു വിഭാഗത്തിലേയ്ക്ക് മാത്രം കേന്ദ്രീകരിക്കപ്പെട്ടിരിക്കുകയാണ്. ഗ്രാമനഗര മേഖലകളില്‍ തൊഴിലാളി പങ്കാളിത്വത്തിലും അസമത്വം പ്രകടമാണ് എന്നും റിപ്പോര്‍ട്ടിലുണ്ട്. ഈ പശ്ചാത്താളത്തിലാണ് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ മാതൃകയില്‍ നഗരങ്ങളിലെ തൊഴില്‍ രഹിതര്‍ക്കായി തൊഴിലുറപ്പ്പദ്ധതി നടപ്പാക്കണം എന്ന് കൗണ്‍സില്‍ ശുപാര്‍ശ ചെയ്യുന്നത്.

നഗരങ്ങളിലെ തൊഴിലില്ലായ്മക്ക് പരിഹാരം കാണാന്‍ ലക്ഷ്യം വെച്ചാണ് ശുപാര്‍ശ. രാജ്യത്തെ അസമത്വം കുറയ്ക്കുന്നതിനായി സാമൂഹ്യ മേഖലക്കുള്ള ഫണ്ട് വര്‍ധിപ്പിക്കണമെന്നും കുറഞ്ഞ വരുമാനം വര്‍ധിപ്പിക്കണമെന്നും ശുപാര്‍ശയുണ്ട്. സാര്‍വത്രിക അടിസ്ഥാന വരുമാനം നടപ്പിലാക്കണമെന്നും കൗണ്‍സില്‍ ശുപാര്‍ശ ചെയ്യുന്നു. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സില്‍ ചെയര്‍മാര്‍ ബിബേക് ദിബ്രോയിയാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇടുക്കി ജില്ലയിലെ ജീപ്പ് സവാരികൾക്ക് ജില്ലാ കളക്ടർ നിരോധനം ഏർപ്പെടുത്തി

0
ഇടുക്കി : ജില്ലയിലെ ജീപ്പ് സവാരികൾക്ക് ജില്ലാ കളക്ടർ നിരോധനം ഏർപ്പെടുത്തി....

ബസ് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പുരോഹിതൻ മരിച്ചു

0
തിരുവനന്തപുരം: ബൈക്കിൽ തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പുരോഹിതൻ...

തിരുവനന്തപുരം നെയ്യാർഡാമിൽ കെഎസ്ആർടിസി ബസ്സുകള്‍ കൂട്ടിയിടിച്ച് ഡ്രൈവർക്ക് ഗുരുതരപരിക്ക്

0
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാർഡാമിൽ കെഎസ്ആർടിസി ബസ്സുകള്‍ കൂട്ടിയിടിച്ച് ഡ്രൈവർക്ക് ഗുരുതരപരിക്ക്. 10...

മെഡിക്കൽ കോളേജ് അപകടത്തിൽ സർക്കാരിന് എതിരായ പ്രചാരണത്തെ പ്രതിരോധിക്കാൻ എൽഡിഎഫ്

0
കോട്ടയം: മെഡിക്കൽ കോളേജ് അപകടത്തിൽ സർക്കാരിന് എതിരായ പ്രചാരണത്തെ പ്രതിരോധിക്കാൻ എൽഡിഎഫ്....