Thursday, May 2, 2024 11:16 am

മഴക്കാലം നേരിടുന്നതിനുള്ള അടിയന്തര പ്രവര്‍ത്തികള്‍ക്കായി 6.60 കോടി രൂപ അനുവദിച്ചതായി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മഴക്കാലം നേരിടുന്നതിനുള്ള അടിയന്തര പ്രവര്‍ത്തികള്‍ക്കായി 6.60 കോടി രൂപ അനുവദിച്ചതായി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍. ഇറിഗേഷന്‍ വകുപ്പിലെ എക്സിക്യൂട്ടീവ് എഞ്ചിനിയര്‍മാര്‍ക്ക് 20 ലക്ഷം രൂപ വീതമാണ് അനുവദിച്ചിട്ടുള്ളത്. ഇതിനു പുറമേ കടലാക്രമണവും തീരശോഷണവും നേരിടാന്‍ ഒമ്പതു തീരദേശ ജില്ലകള്‍ക്ക് 20 ലക്ഷം രൂപ വീതം അനുവദിച്ചതായും മന്ത്രി അറിയിച്ചു. കടലാക്രമണ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുക വിനിയോഗിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. ജലവിഭവ വകുപ്പിലെ 24 എക്സിക്യൂട്ടീവ് എഞ്ചിനിയര്‍മാര്‍ക്ക് 20 ലക്ഷം രൂപ വീതം 4.8 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. മണ്‍സൂണുമായി ബന്ധപ്പെട്ട അടിയന്തര പ്രവര്‍ത്തനങ്ങള്‍ക്കാണ് തുക അനുവദിച്ചിരിക്കുന്നത്.

കടലാക്രമണം രൂക്ഷമായ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്കും മണ്‍സൂണിനു മുന്നോടിയായുള്ള അടിയന്തര പ്രവര്‍ത്തനങ്ങള്‍ക്കായാണ് 20 ലക്ഷം അനുവദിച്ചിരിക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റെ പക്കല്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് – മണ്‍സൂണ്‍ തയാറെടുപ്പുകള്‍ക്കായി മറ്റു ഫണ്ടുകള്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ മാത്രമാണ് ഈ ഫണ്ട് വിനിയോഗിക്കാന്‍ അനുമതിയുള്ളത്. തീരപ്രദേശങ്ങളില്‍ അടിയന്തര പ്രവര്‍ത്തികള്‍ക്ക് മാത്രമേ ഫണ്ട് ഉപയോഗിക്കാവൂവെന്നും കര്‍ശനനിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രവൃത്തികളുടെ വിഡീയോ ചിത്രീകരിക്കുകയോ ഫോട്ടോ എടുക്കുകയോ വേണമെന്നും നിര്‍ദേശമുണ്ട്. സാഹചര്യം പരിഗണിച്ച്‌ ഷോര്‍ട്ട് ടെന്‍ഡറിംഗിലൂടെയോ മറ്റു മാര്‍ഗങ്ങളിലൂടെയോ കരാര്‍ നല്‍കാന്‍ എക്സിക്യൂട്ടീവ് എഞ്ചിനിയര്‍മാര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.

മണ്‍സൂണ്‍ തീരുന്ന മുറയ്ക്ക് സര്‍ട്ടിഫിക്കറ്റ് അടങ്ങുന്ന സ്റ്റേറ്റ്മെന്റ് ഐ ആന്‍ഡ് എ ചീഫ് എഞ്ചിനിയര്‍ക്ക് സമര്‍പ്പിക്കണം. ഫണ്ട് വകമാറ്റി ചെലവഴിക്കരുതെന്നും ഉത്തരവില്‍ പറയുന്നു. ഇപ്പോള്‍ നടക്കുന്ന പ്രവര്‍ത്തികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കുന്നതിനായി നടപടികള്‍ സ്വീകരിക്കാമെന്നും നിര്‍ദേശിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ഇക്കുറി ഒരാഴ്ച മുന്‍പേ മണ്‍സൂണ്‍ കേരള തീരത്ത് എത്തുമെന്നാണ് നിഗമനം. മഴക്കാലത്തിനു മുന്‍പേ എത്തിയ കനത്ത മഴയില്‍ പലയിടത്തും വെള്ളം കയറിയതുകൂടി കണക്കിലെടുത്ത് തയാറെടുപ്പുകള്‍ നടത്താനാണ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇടിവില്‍നിന്നു തിരിച്ചു കയറി സ്വര്‍ണ വില ; പവന് 560 രൂപ കൂടി

0
കൊച്ചി : റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നതിനിടെ കഴിഞ്ഞ ദിവസമുണ്ടായ ഇടിവില്‍നിന്നു തിരിച്ചു...

മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​ന് 10 വ​ർ​ഷം ശി​ക്ഷി​ച്ച പ്ര​തി​ക്ക് പോലീസിനെ ആക്രമിച്ചതിന് വീ​ണ്ടും ജ​യി​ൽ ശിക്ഷ

0
നി​ല​മ്പൂ​ർ: മലപ്പുറം ജില്ലയിൽ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​ന് കോ​ട​തി പ​ത്ത് വ​ർ​ഷം ശി​ക്ഷി​ച്ച...

മനുഷ്യ ജീവനാണ് വലുത്, മിന്നൽ വേഗത്തിലുള്ള ടെസ്റ്റ് ആളെ കൊല്ലാനുള്ള ലൈസൻസ് നൽകൽ ;...

0
തിരുവനന്തപുരം: കേരളത്തിൽ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ പ്രതിഷേധം തുടരുന്നതിനിടെ ഡ്രൈവിങ് സ്കൂളുകാര്‍ക്കെതിരെ...

ചിറക്കുളം കവാടം മാലിന്യം മൂടി നശിക്കുന്നു

0
ഏറ്റുമാനൂര്‍ : നഗരവാസികള്‍ക്ക് ഉപകാരപ്രദമാകേണ്ട സ്ഥലം മാലിന്യം മൂടി നശിക്കുന്നു. ചിറക്കുളം...