മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​ന് 10 വ​ർ​ഷം ശി​ക്ഷി​ച്ച പ്ര​തി​ക്ക് പോലീസിനെ ആക്രമിച്ചതിന് വീ​ണ്ടും ജ​യി​ൽ ശിക്ഷ

For full experience, Download our mobile application:
Get it on Google Play

നി​ല​മ്പൂ​ർ: മലപ്പുറം ജില്ലയിൽ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​ന് കോ​ട​തി പ​ത്ത് വ​ർ​ഷം ശി​ക്ഷി​ച്ച പ്ര​തി​ക്ക് മ​റ്റൊ​രു കേ​സി​ൽ വീ​ണ്ടും ജ​യി​ൽ ശി​ക്ഷ. പൂ​ക്കോ​ട്ടും​പാ​ടം വ​ല​മ്പു​റം സ്വ​ദേ​ശി കോ​ലോ​ത്തും​തൊ​ടി​ക അ​ഹ​മ്മ​ദ് ആ​ഷി​ഖി​നെ​യാ​ണ് (26) നി​ല​മ്പൂ​ർ കോ​ട​തി ശി​ക്ഷി​ച്ച​ത്. മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​യ​തി​ന് 2021 മാ​ർ​ച്ചി​ൽ ഇ​യാ​ൾ വ​ഴി​ക്ക​ട​വ് ആ​ന​മ​റി ചെ​ക്ക്പോ​സ്റ്റി​ൽ വ​ഴി​ക്ക​ട​വ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി​രു​ന്നു. അ​ഹ​മ്മ​ദ് ആ​ഷിഖ് പി​ടി​യി​ലാ​യ സ​മ​യം പോലീ​സി​നെ ആ​ക്ര​മി​ക്കു​ക​യും ചെ​ക്ക് പോ​സ്റ്റി​ന് അ​ടു​ത്തു​ള്ള ജി.​എ​സ്.​ടി വ​കു​പ്പി​ന്‍റെ കെ​ട്ടി​ട​ത്തി​ന്‍റെ ഗ്ലാ​സ് ത​ക​ർ​ക്കു​ക​യും ചെ​യ്തിരുന്നു. മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി​യ​തി​ന് പു​റ​മെ പോ​ലീ​സി​നെ ആ​ക്ര​മി​ച്ച​തി​നും പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ച​തി​നും മ​റ്റൊ​രു കേ​സ് കൂ​ടി പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്തിരുന്നു. മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് കേ​സി​ന് മ​ഞ്ചേ​രി കോ​ട​തി പ്ര​തി​ക്ക് പ​ത്ത് വ​ർ​ഷം ത​ട​വ് ശി​ക്ഷ വി​ധി​ച്ചു. ഇ​തി​ൽ ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ച് വ​രു​ന്ന​തി​നി​ടെ​യാ​ണ് പോ​ലീ​സി​നെ ആ​ക്ര​മി​ച്ച​തി​നും പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ച​തി​നും ഇ​പ്പോ​ൾ നി​ല​മ്പൂ​ർ കോട​തി​യു​ടെ വി​ധി ഉ​ണ്ടാ​യ​ത്. അ​ഞ്ച് മാ​സ​ത്തെ ത​ട​വും ആ​യി​രം രൂ​പ പി​ഴ​യു​മാ​ണ് വി​ധി​ച്ച​ത്. ശി​ക്ഷ ഒ​ന്നി​ച്ച് അ​നു​ഭ​വി​ച്ചാ​ൽ മ​തി.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് വഴിത്തർക്കത്തിനിടെ അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച വയോധികൻ ജീവനൊടുക്കി

0
കൊല്ലം: വഴിത്തർക്കത്തിനിടെ അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച വയോധികൻ ജീവനൊടുക്കി. പേരൂർ കുറ്റിച്ചിറ പാലൂർ...

മുണ്ടുമുറുക്കാനൊരുങ്ങി കേരളം; ആദ്യ നാല് മാസത്തിൽ തന്നെ റവന്യൂ കമ്മി പകുതിയോളം!

0
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ റവന്യൂ കമ്മി ആദ്യ നാലു മാസം കൊണ്ട്...

സൈബർ തട്ടിപ്പിലൂടെ നേടിയ പണം കൊണ്ട് സ്വർണക്കട്ടികൾ വാങ്ങി തട്ടിപ്പ് : മലപ്പുറം സ്വദേശി...

0
കളമശ്ശേരി: ഓൺലൈൻ സൈബർ തട്ടിപ്പുകളിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് വിവിധ ജ്വല്ലറികളിൽ...

ഓണത്തിന് കർണാടകയിൽ നിന്ന് കേരളത്തിലേക്ക് 150 കെ.എസ്.ആർ.ടി.സി സർവീസുകൾ

0
തിരുവനന്തപുരം: ഓണാവധിയിലെ തിരക്ക് പരിഗണിച്ച് കർണാടകയിൽ നിന്ന് കേരളത്തിലേക്ക് 150...