വൈദ്യുതീകരണം പൂര്‍ത്തിയായി ; കൊല്ലം-പുനലൂര്‍ മെമു 30ന് ഓടിത്തുടങ്ങും

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കൊല്ലം-പുനലൂര്‍ റെയില്‍വെ ലൈന്‍ വൈദ്യുതീകരണം പൂര്‍ത്തിയായതോടെ കൊല്ലത്തുനിന്നും പുനലൂരിലേക്ക് മെമു ആദ്യസര്‍വീസ് 30ന് ആരംഭിക്കുന്നു. തീരുമാനം സ്വാഗതാര്‍ഹമെന്ന് ബിജെപി. സര്‍വീസിന് അനുമതി നല്കിയ കേന്ദ്ര റെയില്‍വെ മന്ത്രിക്കും ബോര്‍ഡിനും ജില്ലാ കമ്മിറ്റി അഭിനന്ദനമറിയിച്ചു. ദക്ഷിണ റെയില്‍വേ ചൊവ്വാഴ്ച അനുവദിച്ച ആറു ട്രെയിനുകളുടെ കൂട്ടത്തിലാണ് പുനലൂര്‍- കൊല്ലം പാതയില്‍ അണ്‍ റിസര്‍വേഡ് എക്സ്പ്രസ് (മെമു) അനുവദിച്ചത്.

രാവിലെ 6.15ന് യാത്ര തിരിച്ച്‌ 7.45ന് പുനലൂര്‍ എത്തും. 8.15ന് പുനലൂരില്‍നിന്നും തിരിച്ച്‌ 9.40ന് കൊല്ലത്ത് വരും. പാതയില്‍ വൈദ്യുതീകരണത്തിന് ശേഷമുള്ള ആദ്യ മെമു സര്‍വീസിന് റെയില്‍വെ ബോര്‍ഡ് തീരുമാനം എടുത്തതോടെ യാത്രാക്ലേശത്തിന് പരിഹാരമാകുകയാണ്. യാത്രാക്ലേശം പരിഹരിക്കാനായി കിഴക്കന്‍മേഖലയില്‍നിന്നും ജില്ലാ ആസ്ഥാനത്തേക്ക് വളരെ വേഗത്തില്‍ എത്തിച്ചേരാന്‍ കഴിയുമെന്നുള്ളതാണ് മെമു സര്‍വീസിന്റെ പ്രത്യേകത.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ നിന്ന് തന്നെ ശിഥിലമാക്കാൻ റഷ്യൻ...

0
മോസ്കോ/കീവ്: നാറ്റോയെയും യൂറോപ്യൻ യൂണിയനെയും (EU) നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ...

അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

0
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ...

ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി

0
തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി....

ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ പോയ കാർ രാത്രി പുഴയിലേക്കു വീണു

0
കോഴിക്കോട്: പന്തീരാങ്കാവിൽ ദേശീയപാത ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ...