ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യക്യാംപസിലെ സംസ്കൃതം ഐ ടി വിഭാഗത്തിൽ ഗസ്റ്റ് ലക്ചററുടെ ഒരു ഒഴിവുണ്ട്. കമ്പ്യൂട്ടർ സയൻസിൽ 55% മാർക്കോടെ ബിരുദാനന്തര ബിരുദവും യു ജി സി നെറ്റ് അഥവ പിഎച്ച്. ഡിയാണ് അടിസ്ഥാന യോഗ്യത. താല്പര്യമുളള ഉദ്യോഗാർത്ഥികൾ ജനുവരി ഒന്നിന് രാവിലെ 11ന് സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ സംസ്കൃതം സാഹിത്യം വകുപ്പിൽ അഭിമുഖ്യത്തിന് ഹാജരാകേണ്ടതാണ്. ബയോഡാറ്റയും സർട്ടിഫിക്കറ്റുകളും ഡിസംബർ 29ന് മുമ്പായി [email protected] എന്ന മെയിലിൽ അയയ്ക്കേണ്ടതാണ്.
സംസ്കൃത സർവ്വകലാശാലഃ ക്രിക്കറ്റ് ടീം സെലക്ഷൻ ട്രയൽസ് 26ന്
2023-24 അധ്യയന വർഷത്തെ ഇന്റർ യൂണിവേഴ്സിറ്റി ക്രിക്കറ്റ് ടൂർണമെന്റിനുളള സർവ്വകലാശാല ടീമിന്റെ (പുരുഷന്മർ) സെലക്ഷൻ ട്രയൽസ് ഡിസംബർ 26ന് രാവിലെ 11ന് സർവ്വകലാശാല കാലടി മുഖ്യകേന്ദ്രത്തിലെ ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗത്തിൽ വച്ച് നടക്കും. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ അന്നേ ദിവസം സർവ്വകലാശാല ഐഡന്റിറ്റി കാർഡ‍് സഹിതം കൃത്യസമയത്ത് എത്തിച്ചേരണമെന്ന് സർവ്വകലാശാല അറിയിച്ചു.