മുടി മുറിക്കാനെത്തിയ രണ്ടാം ക്ലാസുകാരനെ പീഡിപ്പിക്കാൻ ശ്രമം, ബാർബർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കാസർകോട് : കാസർകോട് ചന്തേരിയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ ഇതരസംസ്ഥാന തൊഴിലാളിയായ ബാർബർ അറസ്റ്റിലായി. മുടി വെട്ടിക്കാൻ കടയിലെത്തിയ രണ്ടാം ക്ലാസുകാരനെയാണ് പ്രതി പീഡിപ്പിക്കൻ ശ്രമിച്ചത്. പ്രതിയെ പോലീസ് പിടികൂടിയതിനു പിന്നാലെ നാട്ടുകാർ ചേർന്ന് ബാര്‍ബര്‍ ഷോപ്പ്  അടിച്ച് തകർത്തു. മാണിയാട്ട് മസ്ജിദിന് സമീപത്തെ ബാർബർ ഷോപ്പിന്റെ ബോർഡുകളും പൂട്ടുമാണ് നശിപ്പിച്ചത്. ബാർബർ ഷോപ്പ് തകർത്ത സംഭവത്തിൽ കണ്ടാലറിയാവുന്ന മൂന്ന് പേർക്കെതിരെ പോലീസ് കേസെടുത്തു.

ഞായറാഴ്ച വൈകിട്ട് ബാർബർ ഷോപ്പിൽ പിതാവിനൊപ്പം മുടിമുറിക്കാനെത്തിയതായിരുന്നു കുട്ടി. കുട്ടിയെ മുടി മുറിക്കാൻ ഇരുത്തിയിട്ട് പിതാവ് സമീപത്തെ കടയിലേക്ക് പോയി. ഈ സമയം തൊഴിലാളി കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. കുട്ടി നിലവിളിച്ച് ബഹളം വെച്ചതോടെ ആളുകൾ കൂടി. ഇതോടെ ഇവരുടെ സഹായത്തോടെ പ്രതിയെ പിടികൂടിയ പിതാവ് ഇയാളെ പോലീസിന് കൈമാറി. സംഭവത്തിൽ പോക്സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. പിന്നാലെയാണ് ബാർബർ ഷോപ്പിന് നേരെ അക്രമമുണ്ടായത്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...