മരണാനന്തര ചടങ്ങിൽ മുൻമുഖ്യമന്ത്രി പിണറായി വിജയൻ വലിയ വാഹനവ്യൂഹത്തോടെ എത്തിയെന്ന മേജർ രവിയുടെ പ്രസ്താവന വസ്തുതാവിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവിന്‍റെ ഓഫീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഇന്നസെന്‍റിന്‍റെ നിര്യാണവേളയിൽ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അന്ത്യോപചാരം അർപ്പിക്കാൻ എത്തിയത് 55 വാഹനങ്ങളുടെയും 560 പോലീസുകാരുടെയും അകമ്പടിയോടെ ആയിരുന്നു എന്ന ബിജെപി നേതാവ് മേജർ രവിയുടെ പ്രസ്താവന വസ്തുതാ വിരുദ്ധമെന്ന് പ്രതിപക്ഷ നേതാവിന്‍റെ ഓഫീസ് അറിയിച്ചു. ഇതു പോലെ ചില പ്രൊഫൈലുകളിൽ വ്യാജ വീഡിയോ നിർമ്മിച്ച് ഷെയർ ചെയ്തതായും ശ്രദ്ധയിൽ വന്നിട്ടുണ്ട്. ഇന്നസെന്‍റിന് അന്ത്യോപചാരം അർപ്പിക്കുന്ന യഥാർത്ഥ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ വന്നിട്ടുള്ളതാണ്. അത് പരിശോധിച്ചാൽ ഈ അടിസ്ഥാന രഹിതമായ വ്യാജ നിർമ്മിതി ആർക്കും മനസ്സിലാവുന്നതേ ഉള്ളൂ. പക്ഷേ മേജർ രവിയെ പോലെ ഒരാൾ ഇത്തരം വില കുറഞ്ഞ പ്രചാരണം നടത്തുന്നത് അപലപനീയമാണ്. വസ്തുതാ വിരുദ്ധമായി നവമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും പിണറായി വിജയന്‍റെ ഓഫീസ് വ്യക്തമാക്കി.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎം ശ്രീ പദ്ധതി സംസ്ഥാനത്ത് ഏറ്റവും അനുയോജ്യമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി സംസ്ഥാനത്ത് ഏറ്റവും അനുയോജ്യമെന്ന് ബിജെപി നേതാവ്...

വിശ്വാസവോട്ടെടുപ്പിൽ മുഖ്യമന്ത്രി സി ജോസഫ് വിജയ് സർക്കാരിനെ പിന്തുണച്ച എഐഎഡിഎംകെ 21 എം എൽ...

0
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണായക നീക്കങ്ങൾക്കൊടുവിൽ അണ്ണാ ഡി എം കെ....

മൂന്ന് ഭാഷകൾ നിർബന്ധം ; സിബിഎസ്ഇയുടെ പുതിയ നയത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി

0
ന്യൂഡൽഹി : ഒമ്പതാം ക്ലാസ് മുതൽ രണ്ട് ഇന്ത്യൻ ഭാഷകൾ ഉൾപ്പെടെ...

മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയുമെന്ന് ആവര്‍ത്തിച്ച് മന്ത്രി മോന്‍സ് ജോസഫ്

0
ഇടുക്കി: മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയുമെന്ന് ആവര്‍ത്തിച്ച് മന്ത്രി മോന്‍സ് ജോസഫ്....