കൊച്ചി : വിൽപ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി അതിഥിത്തൊഴിലാളി പെരുമ്പാവൂരില്‍ പിടിയിൽ. ഒഡീഷ സ്വദേശി അമിത് പ്രധാൻ ആണ് പിടിയിലായത്. ഇയാളിൽ നിന്ന് നാല് കിലോയിലധികം കഞ്ചാവ് എക്സൈസ് പിടികൂടി. അതിഥി തൊഴിലാളികൾക്കിടയിൽ വിൽപന നടത്താനാണ് ഇയാൾ കഞ്ചാവ് സൂക്ഷിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.