അന്യസംസ്ഥാന തൊഴിലാളികളുമായി കേരളത്തില്‍നിന്ന് ഇന്ന് രണ്ടു ട്രെയിനുകള്‍ കൂടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: അന്യസംസ്ഥാന തൊഴിലാളികളെ നാടുകളിലേക്ക് എത്തിക്കാന്‍ സംസ്ഥാനത്ത് നിന്ന് ഇന്ന് രണ്ടു ട്രെയിനുകള്‍ കൂടി പുറപ്പെടും. എറണാകുളം സൗത്തില്‍ നിന്ന് ഭുവനേശ്വറിലേക്കും ആലുവയില്‍ നിന്ന് പാട്‌നയിലേക്കുമാണ് ട്രെയിനുകള്‍ പുറപ്പെടുന്നത്. ഓരോ ട്രെയിനിലും 1200 പേര്‍ വരെയാണ് ഉണ്ടാവുക. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുന്‍ഗണന നല്‍കും.

കേരളത്തില്‍ നിന്നും അന്യസംസ്ഥാന തൊഴിലാളികളെയും കൊണ്ട് ആദ്യത്തെ ട്രെയിന്‍ വെള്ളിയാഴ്ച വൈകുന്നേരം ഭുവനേശ്വറിലേക്ക് പുറപ്പെട്ടിരുന്നു. ആലുവയില്‍ നിന്നായിരുന്നു ആദ്യത്തെ ട്രെയിന്‍. ജില്ലാ ഭരണകൂടം നല്‍കുന്ന പട്ടികയില്‍ നിന്ന് തെരഞ്ഞെടുക്കുന്ന 1200 പേര്‍ക്കാണ് യാത്ര ചെയ്യാന്‍ അനുമതിയുള്ളത്. ഓരോ ബോഗിയിലും 50 പേര്‍ വീതമാണ് ഉണ്ടാവുക. റെയില്‍വേ സ്റ്റേഷനില്‍ വെച്ച് വൈദ്യ പരിശോധന നടത്തിയ ശേഷമാവും തൊഴിലാളികളെ പറഞ്ഞയക്കുക.

അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ടിക്കറ്റ് ബുക്കിംഗ് ഉണ്ടായിരിക്കില്ലെന്ന് ദക്ഷിണ റെയില്‍വേ തിരുവനന്തപുരം ഡിവിഷന്‍ അറിയിച്ചിരുന്നു. അതേസമയം തൊഴിലാളികള്‍ക്ക് ട്രെയിനില്‍ നിന്നും ഇടയില്‍ ഇറങ്ങാന്‍ അവസരമുണ്ടാകില്ല. സി.ആര്‍.പി.എഫും പോലീസും ട്രെയിനില്‍ ഉണ്ടാകും. തൊഴിലാളികള്‍ക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും ട്രെയിനിലുണ്ടാകും.

The post അന്യസംസ്ഥാന തൊഴിലാളികളുമായി കേരളത്തില്‍നിന്ന് ഇന്ന് രണ്ടു ട്രെയിനുകള്‍ കൂടി appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...