തിരുവനന്തപുരം : യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്താ ജെറോമിന്‍റെ ഗവേഷണ പ്രബന്ധം സംബന്ധിച്ച് ഗൈഡ് ഡോ. പി.പി.അജയകുമാറിനോട് സര്‍വകലാശാല വിശദീകരണം ചോദിച്ചു. ബുധനാഴ്ച വൈസ് ചാന്‍സലര്‍ മടങ്ങിയെത്തിയാല്‍ പ്രബന്ധം പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുന്നതില്‍ തീരുമാനമുണ്ടാകും. ചിന്തയുടെ പ്രബന്ധം സംബന്ധിച്ചു ലഭിച്ച പരാതികള്‍ വിസിക്ക് കൈമാറി ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. വിസി സ്ഥലത്തില്ലാത്തതിനാല്‍ റജിസ്ട്രാര്‍ പ്രാഥമിക വിവരശേഖരണം ആരംഭിച്ചു.
ഗവേഷണ പ്രബന്ധത്തിലെ ഒരുഭാഗം ചില ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളുടെ തനിപ്പകര്‍പ്പാണെന്ന് പരാതിയുണ്ട്. പ്രബന്ധം പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുന്ന കാര്യത്തില്‍ റജിസ്ട്രാറുടെ അഭിപ്രായം കൂടി കണക്കിലെടുത്താവും വൈസ് ചാന്‍സലര്‍ തീരുമാനമെടുക്കുക. പിഴവുവന്ന ഭാഗം തിരുത്തി പ്രബന്ധം വീണ്ടും സര്‍വകലാശാലയ്ക്ക് സമര്‍പ്പിക്കാനുള്ള വ്യവസ്ഥ നിലവിലെ നിയമത്തിലില്ല. നല്‍കിയ ബിരുദം തിരിച്ചെടുക്കാനും ചട്ടം അനുവദിക്കുന്നില്ല.
ഡോ. പി.പി.അജയകുമാറിന്‍റെ ഗൈഡ്‌ഷിപ്പ് റദ്ദാക്കുക, അദ്ദേഹത്തെ അധ്യാപക പരിശീലന കേന്ദ്രത്തിന്‍റെ ഡയറക്ടർ സ്ഥാനത്തുനിന്ന് നീക്കുക എന്നീ ആവശ്യങ്ങളും സേവ് യൂണിവേഴ്സിറ്റി സമിതി ആവശ്യപ്പെട്ടിരുന്നു. വ്യാഴാഴ്ച ചേരുന്ന സിന്‍ഡിക്കേറ്റിന് മുന്നിലും പ്രബന്ധ പ്രശ്നം ഉയര്‍ത്തിയേക്കും.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]