ഒരുപാട് യാത്രകൾ പോകണമെന്ന് ആഗ്രഹമുണ്ടെങ്കിലും പല കാരണങ്ങളാൽ യാത്രകൾ നമ്മൾ മാറ്റിവെയ്ക്കാറുണ്ട്. അതിലേറ്റവും പ്രധാന കാരണം നമുക്ക് പോകേണ്ട സ്ഥലത്ത് എത്തിപ്പെടാനുള്ള ബുദ്ധിമുട്ട് തന്നെയാണ്. പല ബസുകൾ മാറിക്കയറി മടുത്ത് എത്തുമ്പോഴേക്കും പിന്നെ എണീക്കാൻ കഴിയാത്ത വിധത്തില്‍ ക്ഷീണം പിടിക്കുകയും ചെയ്യും. അങ്ങനെ മാറ്റിവെച്ച യാത്രകളുടെ ഒരു കഥയെങ്കിലും ഓരോ സഞ്ചാരികൾക്കും കാണും. എന്നാല്‍ നിങ്ങളുടെ കർണ്ണാടക യാത്ര ഈ കാരണത്താൽ മാറ്റി വെക്കേണ്ടി വരില്ല.
കർണ്ണാടകയിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങളുടെ അടുത്ത് സ്ഥിതി ചെയ്യുന്ന സുള്ള്യയിലേക്ക് കേരളത്തിൽ നിന്നും നേരിട്ട് ബസ് സർവീസ് ലഭ്യമാണ്. വൈകിട്ട് കയറി രാവിലെയോടെ സുള്ള്യയിലെത്തി ഒന്നോ രണ്ടോ ദിവസം ചെലവഴിച്ച് തിരികെ വരാൻ കഴിയുന്ന വിധത്തിൽ നിങ്ങൾക്ക് യാത്ര പ്ലാൻ ചെയ്യുകയും ചെയ്യാം. ഇതിനായി കൊട്ടാരക്കര -കോഴിക്കോട് – സുള്ള്യ സൂപ്പർ ഡീലക്സ് എയർ ബസ് ആണ് കെഎസ്ആർടിസി ഒരുക്കിയിരിക്കുന്നത്. കൊട്ടാരക്കര- സുള്ള്യ സൂപ്പർ ഡീലക്സ് എയർ ബസ് സമയം കൊട്ടാരക്കരയിൽ നിന്ന് വൈകിട്ട് 05:05 PMന് പുറപ്പെടുന്ന സൂപ്പർ ഡീലക്സ് എയർ ബസ് പിറ്റേന്ന് രാവിലെ 05:55 AM ന് സുള്ള്യയിലെത്തിച്ചേരും. ചെങ്ങന്നൂർ – കോട്ടയം – അങ്കമാലി – തൃശൂർ – കോഴിക്കോട് – കണ്ണൂർ – കാസര്‍ഗോഡ് വഴിയാണ് യാത്ര. 12 മണിക്കൂർ 50 മിനിറ്റാണ് യാത്രാ സമയം. 771 രൂപയാണ് ടിക്കറ്റ് നിരക്ക്. 5:05PM കൊട്ടാരക്കര 05:45PM ചെങ്ങന്നൂർ 06:00PM തിരുവല്ല 06:45PM കോട്ടയം 07:55PM മൂവാറ്റുപുഴ 08:35PM അങ്കമാലി 09:40PM തൃശൂർ 11:10PM ചങ്കുവെട്ടി 12:35AM കോഴിക്കോട് 01:35AM വടകര 02:05AM തലശ്ശേരി 02:35AM കണ്ണൂർ 03:25AM പയ്യന്നൂർ 04:10AM കാഞ്ഞങ്ങാട് 04:45AM കാസര്‍ഗോഡ് 05:55AM സുള്ള്യ എന്നിങ്ങനെയാണ് സമയക്രമം. മടക്കയാത്രയിൽ സുള്ള്യയിൽ നിന്ന് വൈകിട്ട് 6.00 മണിക്ക് പുറപ്പെടുന്ന ബസ് രാവിലെ 06:50AMന് കൊട്ടാരക്കരയിലെത്തും. 12 മണിക്കൂർ 50 മിനിറ്റാണ് യാത്രാ സമയം. 06:00PM സുള്ള്യ 06:45PM പഞ്ചിക്കൽ 07:30PM കാസര്‍ഗോഡ് 09:45PM കണ്ണൂർ 10:45PM വടകര 11:50PM കോഴിക്കോട് 01:15AM ചങ്കുവെട്ടി 02:35AM തൃശൂർ 04:00AM മൂവാറ്റുപുഴ 05:15AM കോട്ടയം 05:55AM തിരുവല്ല 06:50AM കൊട്ടാരക്കര എന്നിങ്ങനെയാണ് സമയക്രമം.