കൊവിഡ് വിവര ശേഖരണം : സർക്കാർ 11 ഇന മാർഗരേഖ പുറപ്പെടുവിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സ്പ്രിംഗ്ളർ വിവാദത്തിന് പിന്നാലെ കൊവിഡ് വിവര ശേഖരണത്തിന്‍റെ സുരക്ഷ ഉറപ്പാക്കുന്നതിന് സർക്കാർ മാർഗരേഖ പുറപ്പെടുവിച്ചു. കേന്ദ്ര സർക്കാരിന്‍റെ ഐടി റൂൾ പ്രകാരമെ വിവര ശേഖരണം നടത്താവു. ഡാറ്റ ശേഖരിക്കുന്നതിനും കൈമാറുന്നതിനും മുൻപ് വിവര ദാതാവിന്‍റെ അനുമതി തേടണമെന്നും മാർഗരേഖ നിർദ്ദേശിക്കുന്നുണ്ട്.

കൊവിഡ് 19ന്‍റെ പശ്ചാത്തലത്തിലുളള വിവര ശേഖരണത്തിനായി 11 ഇന മാർഗരേഖയാണ് സർക്കാർ പുറപ്പെടുവിച്ചിരിക്കുന്നത്. കേന്ദ്രസർക്കാർ 2011ൽ ഇറക്കിയ ഐടി റൂൾ പ്രകാരമെ വിവര ശേഖരണം പാടുള്ളുവെന്നാണ് മാർഗരേഖയിലെ പ്രധാന നിർദേശം. കൊവിഡ് വിവരങ്ങൾ ശേഖരിക്കാനും അത് മൂന്നാം കക്ഷിക്ക് കൈമാറാനും വ്യക്തിയുടെ അനുമതി ആവശ്യമാണ്. ഇത്തരം വിവരങ്ങൾ ആരുടേത് എന്ന് തിരിച്ചറിയാനാവാത്ത രൂപത്തിലാക്കിയേ മൂന്നാം കക്ഷിക്ക് കൈമാറാവു. ഇതുവരെ ശേഖരിച്ച വിവരങ്ങൾക്കും മാർഗരേഖ ബാധകമായിരിക്കും. സ്റ്റേറ്റ് ഡേറ്റ സെന്‍ററിലോ കേന്ദ്ര സർക്കാർ അംഗീകൃത സേവന ദാതാവിലോ മാത്രമേ എൻക്രിപ്റ്റ് ചെയ്ത് ഡാറ്റകൾ സൂക്ഷിക്കാവു.

വിവര ശേഖരണം നടത്തുന്ന ആപ്ലിക്കേഷനിൽ ഇംഗ്ലീഷിലും മലയാളത്തിലും സ്വകാര്യതാ നയം പ്രദർശിപ്പിക്കണം. സ്റ്റേറ്റ് ഡേറ്റ സെന്‍ററിൽ ഹോസ്റ്റ് ചെയ്യുന്ന ആപ്ലിക്കേഷന്‍റെയും സോഫ്റ്റ് വെയറിന്‍റെയും സുരക്ഷാ ഓഡിറ്റ് നടത്തണമെന്നും മാർഗരേഖ നിർദേശിക്കുന്നു. കൊവിഡ് വിവര ശേഖരണത്തിനായി സ്പ്രിംഗ്ളർ കമ്പനിയെ സർക്കാർ ചുമതലപ്പെടുത്തിയത് നേരത്തെ വിവാദമായിരുന്നു. ഡാറ്റ ശേഖരണത്തിന് വ്യക്തിയുടെ അനുമതി ആവശ്യമാണെന്ന് ഹൈക്കോടതിയും ഇടക്കാല ഉത്തരവിറക്കി. ഇതിന് പിന്നാലെയാണ് പുതിയ മാർഗരേഖ സർക്കാർ പുറത്തിറക്കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...