ത്രികോണ പ്രചാരണം ! മോദിയും രാഹുലും കെജ്രിവാളും ഗുജറാത്തില്‍

For full experience, Download our mobile application:
Get it on Google Play

ഗുജറാത്ത് : ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടത്തിലെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കലും സീറ്റുകള്‍ പിന്‍വലിക്കലും പൂര്‍ത്തിയായതോടെ തിരഞ്ഞെടുപ്പ് പ്രചാരണം ഊര്‍ജിതമായി. ഭരണകക്ഷിയായ ഭാരതീയ ജനതാ പാര്‍ട്ടിക്കൊപ്പം (ബിജെപി) കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും ഗുജറാത്തിന്‍റെ അധികാരം പിടിക്കാന്‍ കഠിനശ്രമത്തിലാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തങ്ങളുടെ വലിയ നേതാക്കളെയാണ് പ്രചാരണത്തിനായി ഇറക്കിയിരിക്കുന്നത്.

ഇന്ന് നടക്കുന്ന തിരഞ്ഞെടുപ്പ് റാലികളില്‍ മൂന്ന് പാര്‍ട്ടികളുടെയും പ്രമുഖ നേതാക്കള്‍ സംസാരിക്കും. ബിജെപി സ്ഥാനാര്‍ത്ഥികളെ പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മൂന്ന് റാലികളും കോണ്‍ഗ്രസിനായി രാഹുല്‍ ഗാന്ധി രണ്ട് റാലികളും നടത്തും. ആം ആദ്മി പാര്‍ട്ടിയുടെ അരവിന്ദ് കെജ്രിവാളും റോഡ് ഷോ നടത്തി വോട്ട് അഭ്യര്‍ഥിക്കും.

മൂന്ന് ദിവസത്തെ പര്യടനത്തിനായി ഗുജറാത്തിലെത്തിയ മോദിയുടെ ആദ്യ റാലി രാവിലെ 11 മണി മുതല്‍ സുരേന്ദ്രനഗറില്‍ നടക്കും. ഇതിന് ശേഷം ബറൂച്ചിലും നവസാരിയിലുമുള്ള തിരഞ്ഞെടുപ്പ് റാലികളെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. മോദിക്കൊപ്പം ആഭ്യന്തരമന്ത്രി അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയല്‍, പുരുഷോത്തം രൂപാല, ഗുജറാത്ത് ബിജെപി അധ്യക്ഷന്‍ സിആര്‍ പാട്ടീല്‍, മുഖ്യമന്ത്രി ഭൂപേന്ദ്ര സിംഗ് പട്ടേല്‍ എന്നിവരും തിരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്യും.

ഞായറാഴ്ച നാല് തിരഞ്ഞെടുപ്പ് റാലികളില്‍ മോദി പങ്കെടുത്തുവെന്നത് ശ്രദ്ധേയമാണ്. 2017ലെ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയാത്ത സൗരാഷ്ട്രയിലെ പാട്ടിദാര്‍ ആധിപത്യമുള്ള പ്രദേശങ്ങളിലായിരുന്നു ഈ നാല് റാലികളും എന്നതാണ് പ്രത്യേകത. മോദിയുടെ ഇന്നത്തെ റാലികള്‍ ആദിവാസി വോട്ടര്‍മാരുടെ ആധിപത്യമുള്ള പ്രദേശങ്ങളില്‍ നടക്കും. 2017ലെ തിരഞ്ഞെടുപ്പില്‍ നഷ്ടമായ വോട്ടുകള്‍ പ്രധാനമന്ത്രിയുടെ മുഖം ഉയര്‍ത്തിപ്പിടിച്ച് നേടാനാണ് ബിജെപിയുടെ ശ്രമമെന്ന് വ്യക്തമാണ്.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്തെ എസ്എഫ്ഐ മാർച്ചിലെ സംഘർഷം; എം. ശിവപ്രസാദും സഞ്ജീവും ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്

0
തിരുവനന്തപുരം: കേരള സര്‍വകലാശാലയിൽ വന്ദേമാതരം പൂര്‍ണമായും ആലപിച്ചതിനെതിരെ സംഘടിപ്പിച്ച എസ്എഫ്‌ഐ മാര്‍ച്ചിനിടെയുണ്ടായ...

ആയിരത്തിലധികം ജീവനുകൾ കവർന്ന് നേപ്പാൾ മിന്നൽ പ്രളയം ; 3916 പേരെക്കൂടി കണ്ടെത്താനുണ്ടെന്ന് ഔദ്യോഗിക...

0
കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു. നേപ്പാളിൽ...

കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന് വധഭീഷണി ; ഭീകരർ വധിക്കുമെന്നറിയിച്ച് തപാലിൽ കത്ത് ലഭിച്ചു

0
ന്യൂഡൽഹി: കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രി ചിരാ​ഗ് പാസ്വാന് വധഭീഷണി....

പന്തളം കുരമ്പാലയിൽ അയൽവാസിയെ കുത്തി പരിക്കേൽപ്പിച്ചയാൾ റിമാൻഡിൽ

0
പന്തളം : പന്തളം കുരമ്പാല ഈരിക്കലയ്യത്ത് ജംഗ്ഷനിൽ വീടിനു മുന്നിൽ റോഡ്...