ഇന്ന് ലോക ടെലിവിഷന്‍ ദിനo

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : എല്ലാവര്‍ഷവും നവംബര്‍ 21 ന് ലോക ടെലിവിഷന്‍ ദിനമായി ആചരിച്ചു വരുന്നു. നവംബര്‍ 21 ലോകടെലിവിഷന്‍ദിനമായി ലോകരാഷ്ട്രങ്ങളെല്ലാം ആചരിക്കണമെന്ന് 1996 ഡിസംബര്‍ 17-ന് ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി ഒരു പ്രമേയത്തിലൂടെ ആഹ്വാനംചെയ്തു. ആഗോളസുരക്ഷയെയും സമാധാനത്തെയും ബാധിക്കുന്ന സംഘര്‍ഷങ്ങളെക്കുറിച്ച് ലോകത്തെ ജാഗരൂകരാക്കാനും തീരുമാനങ്ങളെടുക്കാനും ടെലിവിഷന്‍റെ വര്‍ധിതസ്വാധീനം ഉപകരിക്കുമെന്ന് മനസ്സിലാക്കിയായിരുന്നു പ്രഖ്യാപനം. വാര്‍ത്താവിനിമയ രംഗത്തും, പൊതുജനാഭിപ്രായം രൂപീകരിക്കുന്നതിലും ടെലിവിഷന്‍ വഹിക്കുന്ന പങ്കിനെ ഓര്‍മ്മിപ്പിക്കാനാണ് ഈ ദിനം ആചരിക്കപ്പെടുന്നത്.

വീഡിയോ കാണാന്‍ ഇന്ന് ലാപ്‌ടോപ്പും, ടാബ് ലെറ്റും, മൊബൈല്‍ ഫോണുമെല്ലാം ഉപേയാഗിക്കപ്പെടുന്നുണ്ടെങ്കിലും, വീഡിയോ ഉപഭോഗത്തിന് ഭൂരിഭാഗം ജനങ്ങളും ഇന്നും ആശ്രയിക്കുന്നത് ടെലിവിഷനെത്തന്നെയാണ്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകളുടെ ആധികാരികത ചോദ്യം ചെയ്യപ്പെടുന്ന ഇക്കാലത്ത് വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും വിജ്ഞാനത്തിനും ടെലിവിഷനെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്.

മികച്ച ആശയവിനിമയ മാധ്യമമെന്നനിലയില്‍ മനുഷ്യരാശി അഭിമുഖീകരിക്കുന്ന പ്രധാനപ്രശ്നങ്ങളെ ലോകസമക്ഷം അവതരിപ്പിക്കുന്നതില്‍ ടെലിവിഷന്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. മാറിക്കൊണ്ടിരിക്കുന്ന ആഗോളവ്യവസ്ഥയില്‍ പരസ്പരസഹകരണത്തിന് ടെലിവിഷന്‍റെ പ്രാധാന്യം ദിനാചരണം ഊന്നിപ്പറയുന്നു.

ടെലിവിഷന്‍റെ കടന്നുവരവിനു പിന്നില്‍ നിരവധി പേരുടെ ബുദ്ധിയും അദ്ധ്വാനവുമുണ്ട്. വ്‌ലാദിമിര്‍ കെ സ്വരികിന്‍, ജോണ് ലോജി ബേര്‍ഡ്, പോള്‍ നിപ്‌കോവ്, ചാള്‍സ് ഫ്രാന്‍സിസ് ജെങ്കിന്‍സ്, ഫിലോ ടി ഫാന്‍സ്വാര്‍ത്ത് എന്നിവര്‍ അവരില്‍ പ്രധാനികള്‍. 2023ല്‍ ടിവിയുള്ള വീടുകളുടെ എണ്ണം 1.74 ബില്ല്യണ്‍ ആയി ഉയരുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു

0
തിരുവനന്തപുരം : സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

പത്തനംതിട്ട ഓമല്ലൂരിലെ വൃദ്ധസദനത്തിൽ വച്ച് ഇടുക്കി സ്വദേശിയായ 17കാരന് ക്രൂരമർദ്ദനമെന്ന് പരാതി

0
പത്തനംതിട്ട: പത്തനംതിട്ട ഓമല്ലൂരിലെ വൃദ്ധസദനത്തിൽ വച്ച് ഇടുക്കി സ്വദേശിയായ 17കാരന് ക്രൂരമർദ്ദനമെന്ന്...

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ എഡിജിപി ഓഫീസിൽ എസ്ഐടി പരിശോധന നടത്തി

0
തിരുവനന്തപുരം: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ എഡിജിപി ഓഫീസിൽ എസ്ഐടി...

പത്തനംതിട്ട ജനറല്‍ ആശുപത്രി പരിസരം കാടുകയറുന്നു; വൃത്തിയാക്കാന്‍ നടപടിയില്ല

0
പത്തനംതിട്ട : നാടെങ്ങും മഴക്കാല പൂര്‍വ്വ ശുചീകരണം നടക്കുമ്പോള്‍ നിരവധി രോഗികള്‍ ദിവസവും...