പോളണ്ടില്‍ തൊഴില്‍ വാഗ്ദാനം ചെയ്ത് കണ്‍സല്‍റ്റന്‍സി സ്ഥാപന ഉടമയും ജീവനക്കാരും ചേര്‍ന്നു ലക്ഷങ്ങള്‍ തട്ടി ; സ്ഥാപന ഉടമ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കളമശേരി : പോളണ്ടില്‍ തൊഴില്‍ വാഗ്ദാനം ചെയ്ത് കണ്‍സല്‍റ്റന്‍സി സ്ഥാപന ഉടമയും ജീവനക്കാരും ചേര്‍ന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്ത വാഴക്കാല മലയില്‍ വീട്ടില്‍ ജീന തോമസിനെ (45) റിമാന്‍ഡ് ചെയ്തു. കളമശേരിയില്‍ കുസാറ്റ് ജംക്‌ഷനു സമീപം പ്രവര്‍ത്തിക്കുന്ന ജോസ് കണ്‍സല്‍റ്റന്‍സി എന്ന സ്ഥാപനത്തിന്‍റെ ജനറല്‍ മാനേജരാണ് ജീന. തിരുവല്ല തിരുമൂലപുരം തടത്തില്‍ ഡേവിഡ് ജോസഫാണ് പോലീസില്‍ പരാതി നല്‍കിയത്.

വിദേശത്തേക്കു ആളുകളെ കൊണ്ടുപോകുന്നതിനുള്ള അനുമതിപത്രങ്ങളൊന്നും സ്ഥാപനത്തിനില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. തട്ടിപ്പില്‍ പങ്കാളികളായ സ്ഥാപന ഉടമ ജോസ്, ജീവനക്കാരായ തസ്നി, സംഗീത, അഗസ്റ്റിന്‍ എന്നിവര്‍ ഒളിവിലാണെന്ന് പോലീസ് പറയുന്നു. ഡേവിഡില്‍നിന്നു 3.9 ലക്ഷം രൂപയും സഹോദരങ്ങളുടെ പക്കല്‍നിന്ന് ഓരോ ലക്ഷം രൂപയും സ്ഥാപനം തട്ടിയെടുത്തെന്നാണു പരാതി.

പണം കൈപ്പറ്റിയ ശേഷം പോളണ്ടില്‍ പോകാന്‍ കാലതാമസം ഉണ്ടെന്നും റഷ്യയ്ക്കു പോകാന്‍ താല്‍പര്യമുണ്ടോയെന്നും സ്ഥാപനം ആരാഞ്ഞു. ഡേവിഡ് ജോസഫ് താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും സഹോദരങ്ങള്‍ പോകുന്നില്ലെന്ന് അറിയിച്ചു. സഹോദരങ്ങളുടെ പാസ്പോര്‍ട്ട് തിരികെക്കിട്ടിയെങ്കിലും പണം ലഭിച്ചില്ലെന്നു പരാതിയില്‍ പറയുന്നു. ഡേവിഡ് ജോസഫിന് ജോബ് വിസ എന്നു പറഞ്ഞ് നല്‍കിയത് ബിസിനസ് വിസയായിരുന്നു. സ്ഥാപനത്തിലെത്തി ബഹളം വെച്ചപ്പോള്‍ 2 ലക്ഷം രൂപയുടെ ചെക്ക് ലഭിച്ചെങ്കിലും അതും കബളിപ്പിക്കലായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...