എം.സി.സി. അഖിലേന്ത്യ ക്വാട്ട ; ഒന്നാം റൗണ്ടിലേക്കുള്ള സീറ്റ് വിതരണപ്പട്ടിക പ്രസിദ്ധീകരിച്ചു

For full experience, Download our mobile application:
Get it on Google Play

മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എം.സി.സി.) അഖിലേന്ത്യാ തലത്തിലുള്ള അലോട്മെൻറ് പ്രക്രിയയുടെ ഭാഗമായി എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.എസ്‌സി. നഴ്സിങ് കോഴ്സുകളിലെ ഒന്നാം റൗണ്ടിലേക്കുള്ള സീറ്റ് വിതരണപ്പട്ടിക പ്രസിദ്ധീകരിച്ചു. സീറ്റ് മെ‌ട്രിക്സിൽ, പുതുച്ചേരിയിലെയും കാരയ്ക്കലിലെയും ജവാഹർലാൽ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ച് (ജിപ്മർ), ആറ് കേന്ദ്ര സർവകലാശാലകൾ, ഇ.എസ്.ഐ. മെഡിക്കൽ കോളേജുകൾ, വിവിധ സംസ്ഥാനങ്ങളിലെ ഗവൺമെൻറ് മെഡിക്കൽ കോളേജുകൾ എന്നിവയിലെ 15 ശതമാനം ഓൾ ഇന്ത്യ ക്വാട്ട സീറ്റുകളും 21 എയിംസുകളിലെ ഓപ്പൺ ക്വാട്ട സീറ്റുകളും സംവരണ ക്വാട്ടയിലെ സീറ്റുകളടക്കമുള്ളവയാണ് പട്ടികയിൽ നൽകിയിട്ടുള്ളത്.

സംവരണേതര മെറിറ്റ് സീറ്റുകൾ ഒ.പി. ക്വാട്ട എന്ന് സൂചിപ്പിച്ചിരിക്കുന്നു. എം.സി.സി. പ്രവേശനം നടത്തുന്ന സംവരണേതര മെറിറ്റ് സീറ്റുകളും സംവരണ സീറ്റുകളും നേറ്റിവിറ്റി ബാധകമാക്കാത്ത (ഡൊമിസൈൽ ഫ്രീ) സീറ്റുകളാണ്. ഡൊമിസൈൽ ഫ്രീ സീറ്റുകളിലേക്ക് നീറ്റ് യു.ജി. റാങ്ക് പട്ടികയിലുള്ള എല്ലാവർക്കും പങ്കെടുക്കാം. മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സംവരണമായ 10 ശതമാനം ഇ.ഡബ്ല്യു. എന്ന് അടയാളപ്പെടുത്തിയിരിക്കുന്നു. ഇതിനുപുറമേ ഡീംഡ് സർവകലാശാലകളിലെ സെൽഫ് ഫിനാൻസിങ് മെറിറ്റ് സീറ്റുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ രണ്ടെണ്ണം സിംബയോസിസ് മെഡിക്കൽ കോളേജ്-പുണെ, മല്ലറെഡ്ഡി മെഡിക്കൽ കോളേജ് -ഹൈദരാബാദ് എന്നിവ വനിതകൾക്ക് മാത്രമുള്ള സർവകലാശാലകൾ ആണ്. ഡീംഡ് സർവകലാശാലകളിൽ ഉയർന്ന ഫീസായിരിക്കും.

കൗൺസലിങ്ങിൽ പങ്കെടുക്കുന്ന സ്ഥാപനങ്ങളുടെ വിവരങ്ങൾ നാഷണൽ മെഡിക്കൽ കമ്മിഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവരങ്ങൾ പൂർണമല്ലെങ്കിലും ബോണ്ടുകൾ, ഹോസ്റ്റൽ സൗകര്യങ്ങൾ, ഫീസ് മുതലായവ പ്രവേശനം തേടുന്ന വിദ്യാർഥികൾക്ക് സഹായകമാവും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം : കെജിഎംഒക്ക് പരാതിയുണ്ടെങ്കിൽ നേരിട്ടറിയിക്കണം ; സർക്കാർ പ്രഖ്യാപിച്ച...

0
തിരുവനന്തപുരം: ജില്ല ജനറൽ ആശുപത്രികളില്‍ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനങ്ങള്‍ ഏർപ്പെടുത്തുന്ന...

പമ്പയാറ്റിൽ ചാടിയ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
റാന്നി: റാന്നി വലിയപാലത്തിൽ നിന്ന് പമ്പയാറ്റിലേക്ക് ചാടി കാണാതായ വയോധികന്റെ മൃതദേഹം...

കേരളത്തിൽ വെള്ളപ്പൊക്കം ഒഴിവാക്കാൻ നദികളുടെ ആഴം കൂട്ടണമെന്ന് ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ

0
ആലപ്പുഴ: കേരളത്തിൽ വെള്ളപ്പൊക്കം ഒഴിവാക്കാൻ നദികളുടെ ആഴം കൂട്ടണമെന്ന് ഉപരാഷ്ട്രപതി സിപി...

യുവാക്കളെ ആക്രമിച്ച കേസിൽ മൂന്ന് വർഷക്കാലം ഒളിവിൽ ; ഒടുവിൽ പ്രതി വിമാനത്താവളത്തിൽ അറസ്റ്റിൽ

0
തിരുവനന്തപുരം : യുവാക്കളെ വെട്ടിയ ശേഷം ഖത്തറിലേക്ക് കടന്ന പ്രധാന പ്രതി...