അൽഖ്വയ്ദയുമായി ബന്ധമുണ്ടെന്നാരോപിച്ച് നാല് യുവാക്കളെ അറസ്റ്റ് ചെയ്ത് ​ഗുജറാത്ത് എടിഎസ്

For full experience, Download our mobile application:
Get it on Google Play

ഡൽഹി: അൽഖ്വയ്ദയുമായി ബന്ധമുണ്ടെന്നാരോപിച്ച് നാല് യുവാക്കളെ അറസ്റ്റ് ചെയ്ത് ​ഗുജറാത്ത് എടിഎസ്. ഗുജറാത്ത്, ഡൽഹി, ഉത്തർപ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ നാല് നഗരങ്ങളിൽ നിന്നാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽ ഖ്വയ്ദയുടെ നാല് അംഗങ്ങളെ ബുധനാഴ്ച അറസ്റ്റ് ചെയ്തതെന്ന് ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) അറിയിച്ചു. മുഹമ്മദ് ഫായിഖ്, മുഹമ്മദ് ഫർദീൻ, സെഫുള്ള ഖുറേഷി, സീഷാൻ അലി എന്നിവരാണ് അറസ്റ്റിലായത്. സോഷ്യൽമീഡിയ അക്കൗണ്ടുകളിലൂടെ രാജ്യത്തിനെതിരെ തെറ്റായതും പ്രകോപനപരവുമായ പ്രസ്താവനകൾ പ്രചരിപ്പിക്കുന്നതിനും പ്രാദേശിക യുവാക്കളെ തീവ്രവാദ സംഘടനകളിലേക്ക് ആകർഷിക്കുന്നതിനും അശാന്തിയും തീവ്രവാദ പ്രവണതകളും പ്രചരിപ്പിക്കുന്നതിനും ഇവർ നേതൃത്വം നൽകിയെന്ന് എടിഎസ് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് ഹർഷ് ഉപാധ്യായയ്ക്ക് വിവരം ലഭിച്ചിരുന്നു.

തുടർന്നാണ് റെയ്ഡ് നടത്തിയത്. ‘ഗസ്വാ-ഇ-ഹിന്ദ് എന്ന പേരിൽ ഭീകരാക്രമണം നടത്താൻ എക്യുഐഎസിന്റെ അനുയായികളെ പ്രേരിപ്പിക്കുന്ന ഇവർ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെതിരെ സായുധ അക്രമം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഇന്ത്യയ്‌ക്കെതിരെ അതൃപ്തി പ്രചരിപ്പിച്ചുവെന്നും അന്വേഷണ സംഘം പറഞ്ഞു. സോഷ്യൽമീഡിയ അക്കൗണ്ടുകൾ അഹമ്മദാബാദിലെ മൊഹമ്മദ് ഫർദീൻ എന്നയാളാണ് കൈകാര്യം ചെയ്തതെന്ന് കണ്ടെത്തി. ജൂലൈ 21 നും 22 നും ഇടയിൽ, കേന്ദ്ര ഏജൻസികളുടെ സഹായത്തോടെയും ദില്ലി സ്പെഷ്യൽ സെല്ലിന്റെയും ദില്ലി പൊലീസിന്റെയും യുപി എടിഎസിന്റെയും യുപി പൊലീസിന്റെയും പിന്തുണയോടെയും ഗുജറാത്ത്, ദില്ലി, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ അഹമ്മദാബാദ്, ആരവല്ലി എന്നിവിടങ്ങളിൽ നിന്ന് നാല് പ്രതികളെയും സംഘംപിടികൂടിയതായി വൃത്തങ്ങൾ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷച്ചെലവ് ചുരുക്കി മാതൃകയായി പ്രവാസികൾ; സ്വരൂപിച്ച മൂന്ന് ലക്ഷം രൂപ രാജേഷിന്റെ കുടുംബത്തിന് കൈമാറി

0
കൊച്ചി: ചെറുപുഴ മീന്തുള്ളിയില്‍ രക്ഷാപ്രവര്‍ത്തനതിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി...

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം; ചേന്തി അനിൽ അടക്കമുള്ളവർക്കെതിരെ കേസ്

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ വഴിയിൽ തടഞ്ഞതിൽ കേസ്. ഡിസിസി...

യാത്രാവിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ച് അടിയന്തര സാഹചര്യം; പരിക്കുകളൊന്നുമില്ലാതെ എല്ലാവരും സുരക്ഷിതർ

0
ബിലാസ്പൂർ: ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. ഛത്തീസ്ഗഡിലെ ബിലാസ്പൂരിലെ ബിലാസ ദേവി...

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സൈന്യത്തെ അയക്കാമെന്ന ഇന്ത്യയുടെ വാഗ്ദാനം നിരസിച്ച് നേപ്പാൾ

0
ന്യൂഡൽഹി: നേപ്പാളിൽ രക്ഷാപ്രവർത്തനത്തിന് സൈന്യത്തെയും എൻ ഡി ആർ എഫ് സംഘത്തെയും...