ദില്ലി: നരേന്ദ്ര മോദിയുടെ ചിത്രം കീറിയ എംഎല്‍എയ്ക്ക് 99 രൂപ പിഴയടക്കാന്‍ ഉത്തരവിട്ട് കേന്ദ്രം. ഗുജറാത്തിലെ നവസാരിയിലെ കോടതിയാണ് കോണ്‍ഗ്രസ് എംഎല്‍എ അനന്ത് പട്ടേലിന് ശിക്ഷ വിധിച്ചത്. 2017ലെ വിദ്യാര്‍ത്ഥി പ്രതിഷേധത്തിനിടെ കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലറുടെ ചേംബറില്‍ കയറി നരേന്ദ്ര മോദിയുടെ ഛായാചിത്രം വലിച്ചുകീറിയെന്നാണ് ആരോപണം. വിധിയായി കോടതി 99 രൂപ പിഴയടക്കാന്‍ ഉത്തരവിടുകയായിരുന്നു.
പട്ടേലടക്കം കേസിലെ മൂന്ന് പ്രതികള്‍ ക്രിമിനല്‍ അതിക്രമത്തിന് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. പിഴയടച്ചില്ലെങ്കില്‍ ഏഴുദിവസം തടവ് അനുഭവിക്കണം.
ക്രിമിനല്‍ അതിക്രമത്തിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷന്‍ 447 പ്രകാരം വാന്‍സ്ഡ (എസ്ടി) സീറ്റില്‍ നിന്നുള്ള എംഎല്‍എയായ പട്ടേലിനെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് വി എ ധദാല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി.