അഹമ്മദാബാദ്: 2002ലെ ബില്‍ക്കിസ് ബാനോ കൂട്ടബലാത്സംഗക്കേസിലെ 11 പ്രതികളില്‍ ഒരാള്‍ ഗുജറാത്തിലെ ഒരു സര്‍ക്കാര്‍ പരിപാടിയില്‍ ഒരു ബിജെപി എംപിക്കും എംഎല്‍എക്കുമൊപ്പം വേദി പങ്കിട്ടു. എംപി, എംഎല്‍എമാരടക്കം പങ്കെടുത്ത പരിപാടിയിലാണ് ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട ശൈലേഷ് ചിമന്‍ലാല്‍ ഭട്ട് പങ്കെടുത്തത്. ഇവരുടെ കൂടെ ഫോട്ടോയെടുക്കുകയും പരിപാടിയോടനുബന്ധിച്ച് നടത്തിയ പൂജയില്‍ പങ്കെടുക്കുകയും ചെയ്തു. ജലവിതരണ പദ്ധതി ഉദ്ഘാടന വേദിയിലായിരുന്നു സംഭവം.
ഗുജറാത്ത് സര്‍ക്കാറിന്റെ തീരുമാനപ്രകാരം ബില്‍ക്കീസ് ബാനു കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട 11 പ്രതികളെയും കഴിഞ്ഞ ഓഗസ്റ്റില്‍ ജയില്‍മോചിതരാക്കിയിരുന്നു. സംഭവത്തില്‍ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയിത്ര രംഗത്തെത്തി. ഗുജറാത്ത് സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെയുള്ള ഹര്‍ജി സുപ്രീം കോടതി പരിഗണിക്കും.





























