പ്ലസ് ടു വിദ്യാർത്ഥിനിക്ക് അശ്ലീല സന്ദേശം അയച്ച പ്രിൻസിപ്പൽ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: പ്ലസ് ടു വിദ്യാര്‍ത്ഥിനിക്ക് അശ്ലീല സന്ദേശം അയച്ച പ്രിന്‍സിപ്പല്‍ പിടിയില്‍. ഓര്‍ക്കാട്ടേരി സ്വദേശി ബാലകൃഷ്ണനെയാണ് പോക്സോ കേസ് പ്രകാരം അറസ്റ്റ് ചെയ്തത്. സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയ്ക്ക് മൊബൈല്‍ ഫോണില്‍ അശ്ലീല സന്ദേശം അയച്ചെന്ന പരാതിയില്‍ ചോമ്പാല പോലീസാണ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ത്ഥിനിക്ക് വാട്സ്ആപ്പിലൂടെ അശ്ലീല സന്ദേശങ്ങള്‍ അയക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് കുട്ടി ഈ വിവരം സുഹൃത്തുക്കളോടും രക്ഷിതാക്കളോടും പറഞ്ഞത്.

ബാലകൃഷ്ണന്‍ പെണ്‍കുട്ടിയുമായി ചാറ്റ് ആരംഭിക്കുകയും പിന്നീട് പെണ്‍കുട്ടിയോട് ലൈംഗിക ചുവയോടെ സംസാരിക്കുകയായിരുന്നു. നമ്മള്‍ സംസാരിക്കുന്നത് ആരോടും പറയരുതെന്നും ഇയാള്‍ പെണ്‍കുട്ടിയോട് പറഞ്ഞിരുന്നു. കുട്ടിയ്ക്ക് നല്ല ക്ഷീണമുണ്ടെന്നും തന്നെ കണ്ടാല്‍ പരിഹാരം കിട്ടുമെന്നും ഇയാള്‍ സന്ദേശത്തില്‍ പറയുന്നു. പരീക്ഷയ്ക്കിടെ തനിച്ച് മുറിയില്‍ എത്തി കാണാന്‍ ഇയാള്‍ പെണ്‍കുട്ടിയോട് പറഞ്ഞിരുന്നു എന്നും വിവരമുണ്ട്. എന്നാല്‍ പെണ്‍കുട്ടി മുറിയില്‍ പോയില്ല, തുടര്‍ന്ന് എന്താണ് വരാതിരുന്നത് എന്നും, കോപ്പി അടിച്ചെന്ന് റിപ്പോര്‍ട്ട് ചെയ്യട്ടേയെന്നും ഇയാള്‍ ചോദിക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...