ഗുലാബ് ചുഴലിക്കാറ്റ് തീരത്തേക്ക് : ആന്ധ്രയിലും ഒറീസയിലും കനത്ത ജാഗ്രത – കേരളത്തിലും മഴക്ക് സാധ്യത

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഗുലാബ് ചുഴലിക്കാറ്റ് ഇന്ന് വൈകിട്ടോടെ ഗോപാല്‍പൂരിനും വിശാഖ പട്ടണത്തിനുമിടയില്‍ തീരം തൊടും. ഒഡീഷയുടെ തെക്കന്‍ ജില്ലകളിലും ആന്ധ്രയുടെ വടക്കന്‍ മേഖലയിലും ജാഗ്രതാ നിര്‍ദേശം നല്‍കി. നൂറ് കണക്കിന് കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. ഒഡീഷയില്‍ മാത്രം ദേശീയ ദുരന്തനിവാരണ സേനയുടെ 13 സംഘങ്ങളെ വിന്യസിച്ചു. കോസ്റ്റുഗാര്‍ഡിന്‍റെ പതനിന്ഞ്ചിലധികം ബോട്ടുകള്‍ തീരമേഖലയില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഒഡീഷയുടെ തെക്കന്‍ ജില്ലകളിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ക്ക് സാധ്യത.

ആന്ധ്രയുടെ വടക്കന്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തീരമേഖലയില്‍ നിന്ന് പരമാവധി ആളുകളെ മാറ്റിപാര്‍പ്പിച്ചു. 65 മുതല്‍ 85 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനാണ് സാധ്യത. ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ സെപ്റ്റംബര്‍ 28 വരെ മഴ സജീവമാകാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മധ്യ തെക്കന്‍ ജില്ലകളിലാണ് കൂടുതല്‍ മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിആർപിഎഫ് ക്യാമ്പിൽ വെടിവെപ്പ് ; എഎസ്ഐ രണ്ട് ജവാന്മാരെ വെടിവെച്ചു കൊന്നു

0
ഗുവാഹത്തി: അസമിൽ സിആർപിഎഫ് ജവാൻ സഹപ്രവർത്തകരായ രണ്ടുപേരെ വെടിവെച്ചു കൊലപ്പെടുത്തിയ സ്വയം...

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി

0
വയനാട്: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിലും ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ്...

പ്രളയ ദുരിത ബാധിതര്‍ക്ക് കൈത്താങ്ങായി തിരുവല്ല മർച്ചന്റ്സ് അസോസിയേഷൻ

0
തിരുവല്ല : മിന്നൽ പ്രളയത്തിൽ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് സഹായവുമായി തിരുവല്ല മർച്ചന്റ്സ്...

ഇടമണ്‍ നോര്‍ത്ത് വൈസ് മെന്‍ ക്ലബ്ബ് : ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ സ്ഥാനാരോഹണം നടന്നു

0
റാന്നി : ഇടമണ്‍ വൈസ് മെന്‍ ഇന്റര്‍നാഷണല്‍ സെന്‍ട്രല്‍ ട്രാവന്‍കൂര്‍ റീജിയണല്‍ സോണ്‍...