Friday, July 4, 2025 5:21 am

ഗ​ൾ​ഫ് ക​പ്പി​ലെ ആ​ദ്യ മത്സരത്തിൽ ഖ​ത്ത​‌ർ യു.​എ.​ഇ യെ നേരിടും

For full experience, Download our mobile application:
Get it on Google Play

ദോ​ഹ: അ​റേ​ബ്യ​ൻ ഗ​ൾ​ഫി​ലെ ഫു​ട്ബോൾ കി​രീ​ട​ പ്രതീക്ഷയുമായി ഖത്ത‌ർ ഇന്നിറങ്ങും. കു​വൈ​ത്തി​ൽ ഇന്ന് കി​ക്കോ​ഫ് കു​റി​ക്കു​ന്ന ഗ​ൾ​ഫ് ക​പ്പി​ലെ ആ​ദ്യ മത്സരത്തിൽ ഖ​ത്ത​‌ർ യു.​എ.​ഇ യെ നേരിടും. ഇന്ന് രാ​ത്രി 10.30ന് ​സു​ലൈ​ബി​കാ​ത് ജാ​ബി​ർ അ​ൽ അ​ഹ്മ​ദ് ഇ​ന്റ​ർ നാ​ഷ​ണൽ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം. ലോ​ക​ക​പ്പ് യോ​ഗ്യ​താ റൗ​ണ്ടി​ൽ യു.​എ.​ഇ​യു​മാ​യി അടുത്തിടെ നി​ർ​ണാ​യ​ക മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ച​തി​നു പി​റ​കെ​യാ​ണ് ഇരു ടീമുകളും വീ​ണ്ടും മു​ഖാ​മു​ഖ​മെ​ത്തു​ന്ന​ത്. പു​തി​യ ​പ​രി​ശീ​ല​ക​നാ​യി നി​യ​മി​ക്ക​പ്പെ​ട്ട ലൂ​യി ഗാ​ർ​ഷ്യ​ക്കു കീ​ഴി​ൽ ഖ​ത്ത​റി​ന്റെ ആ​ദ്യ മ​ത്സ​ര​മാ​ണി​ത്. ​മാ​ർ​ക്വേ​സ് ലോപ്പസി​നെ ഒ​ഴി​വാ​ക്കി ര​ണ്ടാ​ഴ്ച മു​മ്പാ​ണ് അ​ദ്ദേ​ഹ​ത്തി​ന്റെ സ​ഹാ​യി​യാ​യ ലൂ​യി ഗാ​ർ​ഷ്യ​യെ ദേ​ശീ​യ ടീം ​പ​രി​ശീ​ല​ക​നാ​യി നി​യ​മി​ച്ച​ത്.

ഡി​സം​ബ​ർ 12ന് ​ദോ​ഹ​യി​ൽ ആ​രം​ഭി​ച്ച പ​രി​ശീ​ല​ന ക്യാ​മ്പി​നു ശേ​ഷം വ്യാ​ഴാ​ഴ്ച​യോ​ടെ ഖ​ത്ത​ർ ടീം ​കു​വൈ​ത്തി​ലെ​ത്തിയിരുന്നു. മൂ​ന്ന് ഗോ​ൾ​കീ​പ്പ​ർ​മാ​ർ ഉ​ൾ​പ്പെ​ടെ 26 അം​ഗ സം​ഘ​ത്തെ​യും കോ​ച്ച് പ്ര​ഖ്യാ​പി​ച്ചു. ഗ്രൂ​പ്പ് ‘എ’​യി​ൽ ആ​തി​ഥേ​യ​രാ​യ കു​വൈ​ത്തി​നും ഒ​മാ​നു​മൊ​പ്പ​മാ​ണ് ഖ​ത്ത​റി​ന്റെ സ്ഥാ​നം. ര​ണ്ടു ത​വ​ണ ഏ​ഷ്യ​ൻ ചാ​മ്പ്യ​ന്മാ​രാ​യ ഖ​ത്ത​ർ 2014നു ​ശേ​ഷം ആ​ദ്യ ഗ​ൾ​ഫ് ക​പ്പ് കി​രീ​ടം എന്ന ല​ക്ഷ്യ​വു​മാ​യാ​ണ് മത്സരത്തിനിറങ്ങുന്നത്. 1992, 2004, 2014 വ​ർ​ഷ​ങ്ങ​ളി​ലാ​യി​രു​ന്നു ടീം ​കി​രീ​ട​മ​ണി​ഞ്ഞ​ത്. അതിന് ശേ​ഷം, ഫൈ​ന​ലി​ൽ പോ​ലും എ​ത്തി​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ ര​ണ്ടു ത​വ​ണ​യും ടീം ​സെ​മി​യി​ൽ പു​റ​ത്താ​വു​ക​യാ​യി​രു​ന്നു. ലോ​ക​ക​പ്പി​ലെ നി​രാ​ശ​പ്പെ​ടു​ത്തി​യ പ്ര​ക​ട​ന​ത്തി​നു പി​ന്നാ​ലെ നി​ര​വ​ധി മാ​റ്റ​ങ്ങ​ളു​മാ​യാ​ണ് ഖ​ത്ത​ർ ഇത്തവണ കളിക്കാനിറങ്ങുന്നത്. എ​ഡ്മി​ൽ​സ​ൺ ജൂ​നി​യ​ർ, അ​ബ്ദു​ൽ​ക​രീം ഹ​സ​ൻ, ബൗ​ലം ഖൗ​കി, അ​ബ്ദു​ൽ ​അ​സി​സ് ഹാ​തിം എ​ന്നി​വ​രെ ഒ​ഴി​വാ​ക്കി​യ​പ്പോ​ൾ പു​തു​മു​ഖ താ​ര​ങ്ങ​ൾ ഇ​ടം പി​ടി​ച്ചു. ലോ​ക​ക​പ്പ് യോ​ഗ്യ​താ റൗ​ണ്ടി​ൽ യു.​എ.​ഇ​ക്കെ​തി​രെ 1-3നും, 0-5​നും ഖ​ത്ത​ർ തോ​ൽ​വി വ​ഴ​ങ്ങു​ക​യാ​യി​രു​ന്നു. 24ന് ​ഒ​മാ​​നും, 27ന് ​കു​വൈ​ത്തി​നു​മെ​തി​രെ​യാ​ണ് ഖ​ത്ത​റി​ന്റെ മ​റ്റു മ​ത്സ​ര​ങ്ങ​ൾ. ആ​ദ്യ ര​ണ്ട് സ്ഥാ​നക്കാ‌‌ർക്ക് നേ​രി​ട്ട് സെ​മി​യി​ൽ ഇ​ടം പി​ടി​ക്കാം.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

0
പത്തനംതിട്ട : മന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം ലോക്കല്‍...

ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ

0
ആര്യനാട്:  തിരുവനന്തപുരം ആര്യനാട് ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച...

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എംബിഎ സീറ്റ് ഒഴിവ്

0
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ ടൈം)...

ലീഗല്‍ അഡൈ്വസര്‍, ലീഗല്‍ കൗണ്‍സിലര്‍ നിയമനം

0
പട്ടികവര്‍ഗ വികസന വകുപ്പിന്റെ തിരുവനന്തപുരം കാര്യാലയത്തിലേക്ക് നിയമബിരുദവും കുറഞ്ഞത് അഡ്വക്കേറ്റായി അഞ്ചുവര്‍ഷത്തെ...