നാട്ടിലുള്ള ഭാര്യയുമായി ഫോണില്‍ സംസാരിക്കുന്നതിനിടെ പ്രവാസി മലയാളി റിയാദില്‍ കുഴഞ്ഞ് വീണ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

റിയാദ് : നാട്ടിലുള്ള ഭാര്യയുമായി ഫോണില്‍ സംസാരിക്കുന്നതിനിടെ പ്രവാസി മലയാളി കുഴഞ്ഞ് വീണ് മരിച്ചു. റിയാദ് ഷിഫയിലെ കോഫി ഷോപ്പില്‍ ജീവനക്കാരനായ കൊല്ലം കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് സ്വദേശി വാര്‍ത്തുണ്ടില്‍ പുത്തന്‍വീട്ടില്‍ നജ്മുദ്ദീന്‍ (46) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. സൗദി അറേബ്യയിലെ ജോലി സ്ഥലത്താണ് അദ്ദേഹം കുഴഞ്ഞ് വീണത്.

വെള്ളിയാഴ്ച രാത്രി നമസ്‌കാരത്തിന് ശേഷം ഷോപ്പില്‍ നിന്ന് മൊബൈല്‍ ഫോണില്‍ സംസാരിക്കുകയായിരുന്നു. ശാരീരികമായ വൈഷമ്യങ്ങളെക്കുറിച്ച്‌ ഭാര്യയോട് പറഞ്ഞയുടനെ കുഴഞ്ഞ് വീഴുകയായിരുന്നു. ഫോണില്‍ അനക്കം കേള്‍ക്കാതെ വന്നതോടെ ഭാര്യ ദമാമിലുള്ള ബന്ധുവിനെ വിവരമറിയിക്കുകയും അദ്ദേഹം റിയാദിലുള്ള സുഹൃത്തുക്കളെ അറിയിക്കുകയും ചെയ്തു. അവര്‍ വന്നുനോക്കിയപ്പോള്‍ ഷോപ്പിനുള്ളില്‍ മരിച്ച നിലയില്‍ കിടക്കുന്നതാണ് കണ്ടത്.

സുഹൃത്തുക്കള്‍ പോലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസെത്തി മൃതദേഹം ശുമൈസി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പരീതിന്റെയും ഐഷാ കുഞ്ഞുബീവി ജാന്റെയും മകനാണ്. ഭാര്യ: റിന്‍ഷാ മോള്‍. ഏകമകള്‍, നിഹാല. മൃതദേഹം റിയാദില്‍ ഖബറടക്കുന്നതിന് മലപ്പുറം ജില്ല കെഎംസിസി വെല്‍ഫയര്‍ വി-ങ് ചെയര്‍മാന്‍ റഫീഖ് മഞ്ചേരിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...