ന്യൂഡല്‍ഹി: പുലർച്ചെ നടുറോഡില്‍ നടന്ന വെടിവെപ്പിൽ ഒരാള്‍ കൊല്ലപ്പെട്ടു. അഞ്ചല്‍ എന്ന പവനാണ് അക്രമികളുടെ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. പുലർച്ചെ ഇയാള്‍ സഞ്ചരിച്ച കാറിന് നേരേ ഏകദേശം 50 റൗണ്ട് വെടിയുതിര്‍ത്തെന്നാണ് റിപ്പോര്‍ട്ട്. ഡൽഹിയിലെ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള പകയാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
വധശ്രമക്കേസില്‍ പിടിക്കപ്പെട്ട അഞ്ചല്‍ മൂന്നുമാസം മുമ്പാണ് ജയിലില്‍നിന്ന് പുറത്തിറങ്ങിയത്. വെടിയേറ്റ അഞ്ചല്‍ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.അക്രമത്തിന് പിന്നിൽ ദീപക് തീട്ടാര്‍ എന്നയാളുടെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘമാണ് എന്നാണ് പോലീസ് പറയുന്നത്.