സ്ഥിരം കുറ്റവാളിയായ പ്രതിയെ കാപ്പാ നിയമപ്രകാരം പോലീസ് ജയിലില്‍ അടച്ചു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ജില്ലയില്‍ പ്രവേശിക്കരുതെന്ന ഉത്തരവ് ലംഘിച്ച സ്ഥിരം കുറ്റവാളിയായ പ്രതിയെ കാപ്പാ നിയമപ്രകാരം പോലീസ് ജയിലില്‍ അടച്ചു. കലവൂര്‍ തകിടിവെളി വീട്ടില്‍ ശരത് ബാബുവിനെയാണ് മണ്ണഞ്ചേരി പോലീസ് പിടികൂടിയത്. കലവൂര്‍ പത്തിരിക്കവലയില്‍ വെച്ചാണ് ഇയാള്‍ പിടിയിലായത്.

പ്രദേശവാസികളെ ആക്രമിച്ച്‌ ഭയപ്പെടുത്തി സമാധാന ജീവിതത്തിന് ഭംഗം വരുത്തുന്ന രീതിയില്‍ കൊലപാതക ശ്രമം, ദേഹോപദ്രവം, ന്യായവിരോധമായി സംഘം ചേരുക, അസഭ്യം വിളിക്കുക, അന്യായ തടസം ചെയ്യുക, കുറ്റകരമായി ഭീഷണിപ്പെടുത്തുക, നഷ്ടം വരുത്തുക തുടങ്ങി എട്ട് കേസുകളിലെ പ്രതിയായ ഇയാളെ ആലപ്പുഴ ജില്ലയില്‍ പ്രവേശിക്കുന്നത് വിലക്കി എറണാകുളം ഡി.ഐ.ജി ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഇത് ലംഘിച്ച്‌ ഇയാള്‍ ജില്ലയില്‍ പ്രവേശിച്ചതിനെ തുടര്‍ന്നാണ് സി.ഐ പി.കെ മോഹിതിന്റെയും എസ്ഐ കെ.ആര്‍ ബിജുവിന്റെയും നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷാനവാസ്, അഭിലാഷ് എന്നിവരും ഉദ്യോഗസ്ഥര്‍ക്കൊപ്പം ഉണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഹാരാഷ്ട്ര പിഎസ്‌സി ചോദ്യപേപ്പർ ചോർച്ച ; മൂന്ന് ഉദ്യോഗസ്ഥരുൾപ്പെടെ 6 പേർ അറസ്റ്റിൽ

0
മഹാരാഷ്ട്ര : മഹാരാഷ്ട്ര പിഎസ്‌സി ചോദ്യപേപ്പർ ചോർച്ചയിൽ മൂന്ന് ഉദ്യോഗസ്ഥരും, കോച്ചിംഗ്...

വാഗ്ദാനങ്ങൾ പാലിച്ചില്ല ; കേന്ദ്രത്തിനെതിരെ സമരം കടുപ്പിക്കാൻ സിജെപി

0
ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരെ കോക്രോച്ച് ജനതാ പാർട്ടി സെപ്റ്റംബർ അഞ്ചാം തീയതി നടത്താനിരിക്കുന്ന...

പാകിസ്ഥാനിലെ സർക്കാർ‌ ആശുപത്രിയിൽ തീപിടിത്തം ; 14 പിഞ്ചുകുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം

0
ഇസ്‌ലാമാബാദ് : ഇസ്‌ലാമാബാദിലെ സർക്കാർ ആശുപത്രിയിലുണ്ടായ വൻ തീപിടിത്തത്തിൽ 14 പിഞ്ചുകുഞ്ഞുങ്ങൾ...

ഡൽഹി കലാപ ഗൂഢാലോചന കേസ് : ഉമർ ഖാലിദിന്റെയും ഷർജീൽ ഇമാമിന്റെയും ജാമ്യഹർജികൾ ഇന്ന്...

0
ന്യൂഡൽഹി: ഡൽഹി കലാപ ഗൂഢാലോചന കേസിൽ യുഎപിഎ ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന...