കുറ്റ്യാടി ടൗണില്‍ വസ്ത്ര വ്യാപാരക്കടയില്‍ ഗുണ്ടാ ആക്രമണം

For full experience, Download our mobile application:
Get it on Google Play

കുറ്റ്യാടി : ടൗണില്‍ വസ്ത്ര വ്യാപാരക്കടയില്‍ ഗുണ്ടാ ആക്രമണം. വയനാട് റോഡിലെ ഡിപ്ലെ എന്ന കടയിലാണ് മാരകായുധങ്ങളുമായി എത്തിയ ആറംഗസംഘം അക്രമം നടത്തിയത്.ജീവനക്കാരന്‍ അടുക്കത്ത് കെ.കെ. മുഹമ്മദ്, സാധനം വാങ്ങാനെത്തിയ നാഫി, നാജി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി.മുഖംമൂടി അണിഞ്ഞെത്തിയ സംഘത്തില്‍പെട്ട രണ്ടു പേര്‍ കൊന്നുകളയുമെന്ന ആക്രോശവുമായി ജീവനക്കാരനെയാണ് ആദ്യം ആക്രമിക്കുന്നത്. അക്രമി സംഘത്തിലെ ഒരാള്‍ അരയില്‍ നിന്നെടുത്ത ആയുധം കൊണ്ട് ആഞ്ഞടിക്കുന്നത് കാണാം. കടയില്‍ വസ്ത്രം വാങ്ങാനെത്തിയ രണ്ട് യുവാക്കളെയും മര്‍ദിച്ചു. തന്നെ സാനിറ്റൈസറിന്‍റെ കുപ്പിയെടുത്ത് എറിഞ്ഞതായി യുവാവ് പറഞ്ഞു.

അക്രമങ്ങള്‍ കടയിലെ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. ഗുണ്ടാ സ്റ്റൈലില്‍ തന്നെയായിരുന്നു ഇവരുടെ വേഷവിധാനങ്ങള്‍. സംഘത്തിലൊരാള്‍ മുഖംമൂടി അണിഞ്ഞിരുന്നില്ലെന്നും അയാളെ തനിക്ക് കണ്ടാലറിയാമെന്നും ജീവനക്കാരന്‍ പറഞ്ഞു. താനോ കടയുടമയുമായോ ആര്‍ക്കും പ്രശ്നമില്ലെന്നാണ് ഇയാള്‍ പറഞ്ഞത്.കുറ്റ്യാടി സി.ഐ ടി. പി. ഫര്‍ഷാദും സംഘവും കടയിലെത്തി പരിശോധന നടത്തി. സംഭവത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി നേതാക്കള്‍ പ്രതിഷേധിച്ചു. കട സന്ദര്‍ശിച്ച നേതാക്കള്‍ കുറ്റവാളികളെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച്‌ വ്യാപാരികള്‍ കുറ്റ്യാടിയില്‍ പ്രകടനം നടത്തി. ഒ.വി ലതീഫ്, സി.എച്ച്‌. ശരീഫ് എന്നിവര്‍ നേതൃത്വം നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...

ക്രിസ്ത്യൻ വിവാഹമോചന നിയമത്തിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി; നിയമപരമായ വ്യവസ്ഥകളിൽ വ്യക്തത

0
കൊച്ചി: ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. 1869ലെ വിവാഹമോചന...

​’ഛാത്രോം കി ഗൂഞ്ച്’ രാജ്യവ്യാപകമായി 800 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കോൺഗ്രസ്; വിദ്യാർത്ഥി സമരങ്ങളിൽ ശക്തമായി...

0
ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ അട്ടിമറികള്‍ക്കെതിരെ വ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ച് കോണ്‍ഗ്രസ്...