വീണ്ടും ആവേശം മോഡലിൽ ​ഗുണ്ടയുടെ ജന്മദിനാഘോഷം ; പ്രായപൂർത്തിയാകാത്തവരടക്കം 32 പേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തൃശൂർ: തൃശൂർ റൗണ്ടിൽ തെക്കേഗോപുരനടയ്ക്ക് മുൻപിലായി ഗുണ്ടയുടെ ജന്മദിനാഘോഷം. ആഘോഷത്തിനായി ഒത്തുകൂടിയ പ്രായപൂർത്തിയാകാത്ത 16 പേരുൾപ്പെടെ 32 പേരെ ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു. മൂന്ന് കൊലപാതകം ഉൾപ്പെടെ 12 കേസുകളിൽ പ്രതിയായ പുത്തൂർ സ്വദേശി സാജന്റെ പിറന്നാളാഘോഷിക്കാനാണ് ചെറുപ്പക്കാർ തെക്കേനടയിൽ ഒത്തുകൂടിയത്. പിറന്നാളിന് മുറിക്കാനായി കേക്കും തയാറാക്കിയിരുന്നു. സംഭവമറിഞ്ഞ ഈസ്റ്റ് പൊലീസ് നാലു വാഹനങ്ങളിലായി എത്തി സംഘത്തെ വളഞ്ഞു. ഇവർ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ചുറ്റുപാടും വളഞ്ഞ പൊലീസ് എല്ലാവരെയും പിടികൂടുകയായിരുന്നു. അടുത്തിടെ ജയിൽ മോചിതനായ സാജൻ ഇൻസ്റ്റഗ്രാം വഴിയാണ് കൂട്ടാളികളെ ഉണ്ടാക്കിയത്. തുറന്ന വാട്സ്ആപ്പിൽ ‘എസ്.ജെ’ എന്ന പേരിൽ ഗ്രൂപ്പും ഉണ്ടാക്കി. ഇതിൽ ആസൂത്രണം ചെയ്ത പ്രകാരമാണ് യുവാക്കൾ തെക്കേഗോപുരനടയിൽ ഒത്തുകൂടിയത് എന്നാണ് വിവരം. സാജന്‍ സിനിമാ സ്റ്റൈലില്‍ തേക്കിന്‍കാട് മൈതാനിയിലെത്താനുള്ള തയാറെടുപ്പിലായിരുന്നു. സംഭവത്തിൽ സംഘാംഗങ്ങൾ പിടിയിലായെങ്കിലും സാജനെ കസ്റ്റഡിയിലെടുക്കാൻ ആയിട്ടില്ല.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അവയവക്കടത്ത് കേസില്‍ ഡോക്ടര്‍മാരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാന്‍ ഇഡി

0
കൊച്ചി: സംസ്ഥാനത്തെ ഞെട്ടിച്ച അവയവക്കടത്ത് കേസിൽ അന്വേഷണം കൂടുതൽ കർശനമാക്കി എൻഫോഴ്‌സ്‌മെന്റ്...

ആരോഗ്യവകുപ്പിന്റെ 50 ദിവസത്തെ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി ; സിസ്റ്റത്തെ ശരിയാക്കാനുള്ള പരിശ്രമം പാതിവഴിയിൽ...

0
തിരുവനന്തപുരം : ആരോഗ്യവകുപ്പിലെ തെറ്റായ സിസ്റ്റത്തെ ശരിയാക്കാനുള്ള പരിശ്രമം പാതിവഴിയിൽ ഉപേക്ഷിച്ച്...

വിയറ്റ്നാം ബോട്ട് അപകടം : നോവായി കൊട്ടാരക്കരയിലെ ദമ്പതികളുടെ മരണം ; മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള...

0
കൊല്ലം: വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളായ ദമ്പതികളുടെ മൃതദേഹങ്ങൾ...

ശുചിമുറി ഉപയോഗിക്കാൻ വിസമ്മതിച്ചു ; ഡെലിവറി ഏജൻ്റ് വീട്ടിൽ അതിക്രമിച്ചു കയറി നഗ്നതാ പ്രദർശനം...

0
ബെംഗളൂരു: പാഴ്സൽ നൽകാൻ എത്തിയ ഡെലിവറി ഏജൻ്റ് വീട്ടിൽ അതിക്രമിച്ചു കയറി...