തിരുവനന്തപുരം : ഗുണ്ടുകാട് അനി വധക്കേസില്‍ ഒന്നും രണ്ടും പ്രതികള്‍ക്ക് ജീവപര്യന്തം കഠിനതടവ്. പ്രതികളായ വിഷ്ണു എന്ന ജീവന്‍, മനോജ് എന്നിവരെയാണ് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. വിഷ്ണുവിനെ 15 വര്‍ഷത്തേക്ക് ജയിലിന് പുറത്തുവിടരുതെന്ന് കോടതി ഉത്തരവിട്ടു. വിഷ്ണുവിന് 1,05,000 രൂപയും മനോജിന് 40,000 രൂപയും പിഴ കോടതി ചുമത്തിയിട്ടുണ്ട്. നിരവധി തവണ കാപ്പ നിയമപ്രകാരം ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് ഗുണ്ടുകാട് സ്വദേശി വിഷ്ണു. ഇയാളുടെ സുഹൃത്തും ബന്ധുവുമാണ് രണ്ടാം പ്രതി മനോജ്. 2019 മാര്‍ച്ച് 24നാണ് മറ്റൊരു കേസില്‍ ജയിലിലായിരുന്ന ജീവന്‍ ജയില്‍ മോചിതനായ ശേഷം പുറത്തിറങ്ങി അനിയെ വെട്ടിക്കൊലപ്പെടുത്തിയത്.
ഗുണ്ടുകാട് അനി വധക്കേസ് ; ഒന്നും രണ്ടും പ്രതികള്‍ക്ക് ജീവപര്യന്തം കഠിനതടവ്
RECENT NEWS
Advertisment