തൊടുപുഴ മുട്ടം റൈഫിൾ ക്ലബിൽ നിന്ന് നാലു തോക്കുകൾ കാണാനില്ലെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: തൊടുപുഴ മുട്ടം റൈഫിള്‍ ക്ലബില്‍ നിന്ന് നാലു തോക്കുകള്‍ കാണാനില്ലെന്ന് പരാതി. തോക്കുകളില്‍ വെടിയുണ്ടകള്‍ നിറക്കുന്ന നാലു മാഗസീനുകളും നഷ്ടപ്പെട്ടു. തൊട്ടു മുന്‍പുണ്ടായിരുന്ന ഭരണ സമിതി അനധികൃതമായി ഇവ വില്‍പ്പന നടത്തിയെന്നാണ് നിലവിലെ ഭരണ സമിതിയുടെ അക്ഷേപം. മുട്ടം റൈഫിള്‍ ക്ലബ്ബിലുണ്ടായിരുന്ന രണ്ട് റൈഫിളുകളും ട്വല്‍വ് ബോര്‍ ഗണും ഒരു എയര്‍ റൈഫിളും കാണാതായെന്നാണ് ആരോപണം.

1.6 ലക്ഷം മുതല്‍ മൂന്നു ലക്ഷം രൂപ വരെ വിലയുള്ള തോക്കുകളാണിവ. സബ്‌സിഡി നിരക്കില്‍ റൈഫിള്‍ ക്ലബ്ബിന് ലഭിക്കുന്ന ഈ തോക്കുകള്‍ക്ക് പൊതു വിപണിയില്‍ ഒരെണ്ണത്തിന് പത്തു ലക്ഷത്തോളം രൂപ വില വരും. കൂടാതെ തോക്കുകളില്‍ വെടിയുണ്ട നിറക്കുന്ന നാല് മാഗസീനുകളും നഷ്ടപെട്ടു. തുടര്‍ച്ചായി വെടി വക്കുന്നതിനാണ് മാഗസീനുകള്‍ ഉപയോഗിക്കുന്നത്. അതു കൊണ്ട് തന്നെ ഇവ കുറ്റവാളികളുടെയോ രാജ്യ വിരുദ്ധ ശക്തിയുടെയോ കൈയ്യിലെത്തിയാല്‍ ദേശ സുരക്ഷക്ക് തന്നെ ഭീഷണിയാണ്. കേരള സ്റ്റേറ്റ് റൈഫിള്‍ അസ്സോസിയേഷന്റ നിലവിലെ സംസ്ഥാന സെക്രട്ടറിയായ വി സി ജയിംസിന്റെ നേതൃത്വത്തിലുള്ള മുട്ടം റൈഫിള്‍ ക്ലബ്ബിലെ മുന്‍ ഭരണ സമിതി ഇവ അനധികൃതമായി വില്‍പ്പന നടത്തിയെന്നാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണം 100% പൂർത്തിയായതായി മന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന് ഭക്ഷ്യമന്ത്രിയുടെ മറുപടി. സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണം...

പരീക്ഷ നടത്തിപ്പിലെ വീഴ്ചകളുടെ പേരില്‍ വ്യാപക വിമര്‍ശനമേറ്റുവാങ്ങുന്നതിനിടെ വീണ്ടും പുനഃപരീക്ഷയുമായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി

0
ന്യൂഡല്‍ഹി: പരീക്ഷ നടത്തിപ്പിലെ വീഴ്ചകളുടെ പേരില്‍ വ്യാപക വിമര്‍ശനമേറ്റുവാങ്ങുന്നതിനിടെ വീണ്ടും പുനഃപരീക്ഷയുമായി...

തകര്‍ച്ച നേരിട്ട പഴയ ബസ് സ്റ്റാന്‍റ് – തൈക്കാവ് സ്കൂൾ റോഡ് സഞ്ചാരയോഗ്യമാക്കി നഗരസഭയും...

0
പത്തനംതിട്ട : തകര്‍ന്ന് കിടന്നിരുന്ന പഴയ ബസ് സ്റ്റാന്‍റ് - തൈക്കാവ്...

പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള വലിയ പോരാട്ടമാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്ന്...

0
തൃശൂര്‍: പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള വലിയ പോരാട്ടമാണ്...