ഗുരു – ഗന്ധി കൂടിക്കാഴ്ച്ച ശതാബ്ദി സമ്മേളനം ചരിത്രമാകും ; അടൂർ പ്രകാശ് എം.പി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശ്രീനാരായണ ഗുരുവും മഹാത്മാ ഗാന്ധിയും തമ്മിൽ കേരളത്തിൽ വെച്ച് നടത്തിയ കൂടിക്കാഴ്ച്ചയുടെ നൂറാം വാർഷികത്തോടനബന്ധിച്ച് കെ.പി.സി.സിയുടേയും ശിവഗിരി മഠത്തിന്റേയും നേതൃത്വത്തിൻ മാർച്ച് ആറാം തീയതി കൊല്ലം ആശ്രാമം മൈതാനിയിൽ വെച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടേയും മറ്റ് പ്രമുഖരുടേയും സാന്നിദ്ധ്യത്തിൻ സംഘടിപ്പിക്കുന്ന ശതാബ്ദി സമ്മേളനം മറ്റൊരു ചരിത്ര സംഭവമായി മാറുമെന്ന് യു.ഡി.എഫ് സംസ്ഥാന കൺവീനർ അടൂർ പ്രകാശ് എം.പി പറഞ്ഞു.

ശതാബ്ദി സമ്മേളനത്തിന്റെ വിജയകരമായി നടത്തിപ്പിനായി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട രാജീവ് ഭവനിൽ നടത്തിയ ഡി.സി.സി ഭാരവാഹികൾ കോൺഗ്രസ് ബ്ലോക്ക്, മണ്ഡലം പ്രസിഡന്റുമാർ, പോഷക സംഘടനാ ഭാരവാഹികൾ എന്നിവരുടെ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങൾക്ക് ആവേശവും ശക്തിയും പകർന്ന സംവാദമാണ് ഗുരു – ഗാന്ധി കൂടിക്കാഴ്ച്ചയിലുണ്ടായതെന്നും ഗാന്ധിജിയുടെ പല ചിന്താഗതികളേയും തിരുത്തുവാനും ജാതിവ്യവസ്ഥക്കെതിരായ സമരത്തിന് കോൺഗ്രസിനെ പ്രേരിപ്പിക്കുവാനും കൂടിക്കാഴ്ച്ച കാരണമായെന്നും അടൂർ പ്രകാശ് പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു.

ഡി.സി.സി പ്രസിഡൻ്റ് പ്രൊഫ: സതീഷ് കൊച്ചു പറമ്പിൽ അധ്യക്ഷത വഹിച്ചു. കെ പി സി സി രാഷ്ട്രീയകാര്യ സമിതി അംഗം ആൻ്റോ ആൻ്റണി എം.പി മുഖ്യ പ്രഭാഷണം നടത്തി. കെ പി സി സി ജനറൽ സെക്രട്ടറിമാരായ പി മോഹൻരാജ്, പഴകുളം മധു, മുൻ എം എൽ എ മലേത്ത് സരളാ ദേവി, യുഡിഎഫ് ജില്ലാ കൺവീനർ എ ഷംസുദ്ദീൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അനീഷ് വരിക്കണ്ണാമല, കെ.പി.സി.സി സെക്രട്ടറി,റിങ്കു ചെറിയാൻ ഡി.സി.സി ഭാരവാഹികളായ എ.സുരേഷ് കുമാർ, സാമുവൽ കിഴക്കുപുറം,അനിൽ തോമസ്, റോബിൻ പീറ്റർ
ഹരികുമാർ പൂതങ്കര, മണ്ണടി പരമേശ്വരൻ, അജീബ എം. സാഹിബ്, സിന്ധു അനിൽ, കാട്ടൂർ അബ്ദുൾ സലാം,സുനിൽകുമാർ പുല്ലാട്, എസ്.വി പ്രസന്നകുമാർ , ഏഴംകുളം അജു, ഡി.എൻ. തൃദീപ്, ഷാം കുരുവിള, ജി. രഘുനാഥ്, ജെറി മാത്യു സാം,വി.റ്റി അജോമോൻ എസ്. സന്തോകുമാർ എലിസബത്ത് അബു, കോശി പി സക്കറിയ, ബിജു വർഗ്ഗീസ്, അബ്ദുൾ കലാം ആസാദ്, ബിജു ഫിലിപ്പ്, രാജു മരുതിക്കൽ, രജനി പ്രദീപ്, വിജയ് ഇന്ദുചൂഡൻ, തട്ടയിൽ ഹരികുമാർ , ബ്ലോക്ക് പ്രസിഡൻ്റ്മാരായ പ്രൊഫ:പി കെ മോഹൻരാജ്, കെ.ശിവപ്രസാദ്, സക്കറിയ വർഗ്ഗീസ്, ആർ ദേവകുമാർ, എബി മേക്കരിങ്ങാട്ട്, ബിനു വി ഈപ്പൻ, പ്രവീൺ പ്ലാവിളയിൽ, റോജി പോൾ ദാനിയേൽ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...