റാന്നി: എസ്.എൻ.ഡി.പി. വലിയകാവ് ശാഖാ യോഗം നേതൃത്വത്തിൽ ഗുരുദേവജയന്തി ആഘോഷങ്ങളുടെ ഭാഗമായി സംസ്കാരിക ഘോഷയാത്രയും സാംസ്കാരിക സമ്മേളനവും അന്നദാനവും നടന്നു. സാംസ്കാരിക സമ്മേളനം അങ്ങാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്.സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ശാഖായോഗം പ്രസിഡന്റ് പി.ആർ. പുഷ്പാംഗദൻ അധ്യക്ഷത വഹിച്ചു. വലിയകാവ് സെന്റ് തോമസ് മാർത്തോമാ ദേവാലയ വികാരി റവ.ഡോ.എ.സി.തോമസ്, തൃക്കോമല ജമാഅത്ത് ചീഫ് ഇമാം മുഹമ്മദ് കുട്ടി മൗലവി, എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി.
പി.വി. ജയൻ, സരസമ്മ രാജൻ, എം.വി. രവീന്ദ്രൻ, വിഷ്ണു മുല്ലശേരിൽ, സുഷമ സോമൻ എന്നിവർ പ്രസംഗിച്ചു. വലിയ കാവിൽ പീതസാഗരം സൃഷ്ടിച്ച് നടത്തിയ സാംസ്കാരിക ഘോഷയാത്രയിൽ തെയ്യവും കരക നൃത്തവും ശിവപാർവതി നൃത്തവും ശലഭ നൃത്തവും പഞ്ചവാദ്യങ്ങളും അകമ്പടി സേവിച്ചു. സംസ്കാരിക ഘോഷയാത്രയ്ക്ക് പി.എസ്.സുനിൽകുമാർ , എൻ.സനോജ്, അനിൽ കുമാർ ,സജി അരയ്ക്കനാലിൽ, സന്തോഷ് വലിയകാവ് , കെ.വി. പൊന്നച്ചൻ , വി.കെ.രാമചന്ദ്രൻ , വി.കെ.ശശിധരൻ ,ഷിബു വടക്കേമണ്ണിൽ, അരുൺ കുമാർ , പി. ശ്രീനു, ടി. വി. വിനോദ് കുമാർ , എന്നിവർ നേതൃത്വം നൽകി.