റാന്നി: കെപിഎംസ് റാന്നി താലൂക്ക് യൂണിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ റാന്നി പെരുമ്പുഴയിൽ സംഘടിപ്പിച്ച മഹാത്മാ അയ്യങ്കാളിയുടെ 159-മത് ജയന്തിദിന ആഘോഷം റാന്നി എം.എൽ.എ. അഡ്വ. പ്രമോദ് നാരായണൻ ഉദ്‌ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് വി. എ തങ്കപ്പൻ അധ്യക്ഷത വഹിച്ചു. പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ, അഡ്വ. ഷൈൻ ജി കുറുപ്പ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം മനോജ് കുമാരസ്വാമി ജന്മദിന സന്ദേശം നൽകി. സെക്രട്ടറി പി പി സുരേന്ദ്രൻ,ഖജാൻജി വിനീഷ് കുമാർ, അസി. സെക്രട്ടറി സുരേഖ സജി, രഞ്ജിനി രഘു, വൈസ് പ്രസിഡന്റ് ശാന്തമ്മ രവീന്ദ്രൻ, ഡി. രാജൻ, തങ്കപ്പൻ നക്കോലി, ജി. മോഹൻ, സുമതി രാജൻ, രജനി എന്നിവര്‍ പ്രസംഗിച്ചു.
അയ്യങ്കാളിയുടെ 159-മത് ജയന്തിദിന ആഘോഷം സംഘടിപ്പിച്ചു
RECENT NEWS
Advertisment



























