തിരുവല്ല : എസ്.എൻ.ഡി.പി.യോഗം മണ്ണംതോട്ടുവഴി ഈസ്റ്റ് 1385 -ാം ശാഖയിൽ ഗുരുവിചാര ജ്ഞാനയജ്ഞത്തിന്റെ ആറാം വേദിയായി. യൂത്ത് മൂവ്മെന്റിന്റെയും സൈബർസേനയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടി തിരുവല്ല യൂണിയൻ അഡ്മിനിസ്ട്രേറ്റർ സന്തോഷ് ശാന്തി ഉദ്ഘാടനം ചെയ്തു. മണ്ണംതോട്ടുവഴി ഈസ്റ്റ് ശാഖ പ്രസിഡന്റ് പ്രശാന്ത് ടി.എസ് അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ യൂത്ത്മൂവ്മെന്റ് കൺവീനർ അനീഷ് ആനന്ദ് ജ്ഞാനയജ്ഞ സന്ദേശവും സൈബർസേന കേന്ദ്രസമിതി ജോയിന്റ് കൺവീനർ ശരത് ശശി സംഘടന സന്ദേശവും നൽകി.
ശാഖ വൈസ് പ്രസിഡന്റ് ദിവിൻ ദിവാകരൻ, ഡോ.പല്‍പ്പു മേഖലാ കൺവീനർ സുഭാഷ് എം.ആർ, യൂണിയൻ പോഷകസംഘടന ഭാരവാഹികളായ ഷൈലജ സോമൻ, ഹരിലാൽ കാവിലേത്ത്, ആര്യമോൾ, അഭിരാമി ബെനി, സ്നേഹ മനോഹരൻ, ശാഖ വനിതാസംഘം സെക്രട്ടറി ശശികല സജികുമാർ, ശാഖ യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് റോഷിൻ രഘു, സെക്രട്ടറി നന്ദന എന്നിവർ സംസാരിച്ചു. ശാഖ സെക്രട്ടറി രമേശ് കെ.എൻ. സ്വാഗതവും, യൂണിയൻ സൈബർസേന കൺവീനർ ബിബിൻ ബിനു കൃതജ്ഞതയും പറഞ്ഞു. ശാഖയിൽ പുതുതായി നിർമ്മിച്ച ലൈബ്രറിയുടെ ഉദ്ഘാടനവും ദൈവദശകത്തിന്റെ ഫലക സമർപ്പണവും നടത്തി.