മണ്ണംതോട്ടുവഴി ഈസ്റ്റ് ശാഖയിൽ ഗുരുവിചാര ജ്ഞാനയജ്ഞം നടന്നു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : എസ്.എൻ.ഡി.പി.യോഗം മണ്ണംതോട്ടുവഴി ഈസ്റ്റ് 1385 -ാം ശാഖയിൽ ഗുരുവിചാര ജ്ഞാനയജ്ഞത്തിന്റെ ആറാം വേദിയായി. യൂത്ത് മൂവ്മെന്റിന്റെയും സൈബർസേനയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടി തിരുവല്ല യൂണിയൻ അഡ്മിനിസ്ട്രേറ്റർ സന്തോഷ് ശാന്തി ഉദ്ഘാടനം ചെയ്തു. മണ്ണംതോട്ടുവഴി ഈസ്റ്റ് ശാഖ പ്രസിഡന്റ് പ്രശാന്ത് ടി.എസ് അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ യൂത്ത്മൂവ്മെന്റ് കൺവീനർ അനീഷ് ആനന്ദ് ജ്ഞാനയജ്ഞ സന്ദേശവും സൈബർസേന കേന്ദ്രസമിതി ജോയിന്റ് കൺവീനർ ശരത് ശശി സംഘടന സന്ദേശവും നൽകി.

ശാഖ വൈസ് പ്രസിഡന്റ് ദിവിൻ ദിവാകരൻ, ഡോ.പല്‍പ്പു മേഖലാ കൺവീനർ സുഭാഷ് എം.ആർ, യൂണിയൻ പോഷകസംഘടന ഭാരവാഹികളായ ഷൈലജ സോമൻ, ഹരിലാൽ കാവിലേത്ത്, ആര്യമോൾ, അഭിരാമി ബെനി, സ്നേഹ മനോഹരൻ, ശാഖ വനിതാസംഘം സെക്രട്ടറി ശശികല സജികുമാർ, ശാഖ യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് റോഷിൻ രഘു, സെക്രട്ടറി നന്ദന എന്നിവർ സംസാരിച്ചു. ശാഖ സെക്രട്ടറി രമേശ് കെ.എൻ. സ്വാഗതവും,​ യൂണിയൻ സൈബർസേന കൺവീനർ ബിബിൻ ബിനു കൃതജ്ഞതയും പറഞ്ഞു. ശാഖയിൽ പുതുതായി നിർമ്മിച്ച ലൈബ്രറിയുടെ ഉദ്ഘാടനവും ദൈവദശകത്തിന്റെ ഫലക സമർപ്പണവും നടത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...