Wednesday, May 14, 2025 2:54 pm

ഗുരുവായൂര്‍ ക്ഷേത്രനടയില്‍ ചട്ടം ലംഘിച്ച്‌ സ്വകാര്യ കമ്പിനിയുടെ പരസ്യ ചിത്രീകരണം ; പ്രതിഷേധവുമായി ബി.ജെ.പി

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ ചട്ടം ലംഘിച്ച്‌ സ്വകാര്യ കമ്പിനിയുടെ പരസ്യ ചിത്രീകരണം. ക്ഷേത്ര നടവഴിയിലും പരിസരത്തും സാനിറ്റൈസര്‍ കമ്പിനിയുടെ മുദ്ര പതിപ്പിച്ചതും വിവാദമായി. ഇതോടെ ഇതിനെതിരെ പ്രതിഷേധവുമായി ബി.ജെ.പി രംഗത്തെത്തിയിരിക്കുകയാണ്.

ഒരു വര്‍ഷത്തേയ്ക്ക് ഗുരുവായൂര്‍ ക്ഷേത്ര പരിസരം സാനിറ്റൈസ് ചെയ്യുന്നതായാണ് സ്വകാര്യ കമ്പിനിയുടെ പരസ്യം. ഭക്തര്‍ക്ക് സാനിറ്റൈസര്‍ നല്‍കുന്നത് സ്വകാര്യ കമ്പിനിയാണെന്ന് പരസ്യത്തിലുണ്ട്. സാമൂഹിക അകലം ഉറപ്പാക്കാന്‍ നടവഴിയില്‍ വരച്ച വൃത്തത്തിനുള്ളില്‍ വരെ കമ്പിനി മുദ്ര പതിപ്പിച്ചു. ദേവസ്വം ഭരണസമിതി അംഗങ്ങള്‍ പോലും ഇതറിഞ്ഞില്ലെന്നാണ് ആക്ഷേപം. ക്ഷേത്രത്തെ സ്വകാര്യ കമ്പിനിയുടെ പരസ്യത്തിനായി ഉപയോഗിച്ചെന്നാണ് പരാതി. ദേവസ്വം ചെയര്‍മാന്‍ കെ.ബി.മോഹന്‍ദാസിന്റെ  ഏകാധിപത്യമാണ് ഗുരുവായൂരില്‍ നടക്കുന്നതെന്ന് ബി.ജെ.പി ആരോപിച്ചു.

അതേസമയം ക്ഷേത്രവും പരിസരവും ശുചീകരിക്കുന്നതിനാണ് സ്വകാര്യ കമ്പിനിയ്ക്ക് അനുമതി നല്‍കിയതെന്ന് ചെയര്‍മാന്‍ കെ.ബി.മോഹന്‍ദാസ് പ്രതീകരിച്ചു. പരസ്യ ചിത്രീകരണത്തിന് ദേവസ്വത്തിന്റെ  അനുമതി വാങ്ങിയിട്ടില്ലെന്നും പരസ്യം പ്രസിദ്ധീകരിച്ചത് പിന്‍വലിക്കണമെന്നും കമ്പിനിയോട് ആവശ്യപ്പെട്ടതായും ചെയര്‍മാന്‍ പറഞ്ഞു. പ്രതിഷേധത്തെ തുടര്‍ന്ന് ക്ഷേത്രത്തിന് സമീപം സ്ഥാപിച്ചിരുന്ന ഫ്ലക്സുകളും നീക്കം ചെയ്തിട്ടുണ്ട്. പരസ്യം പിന്‍വലിച്ചില്ലെങ്കില്‍ നിയമപടി സ്വീകരിക്കാനാണ് ദേവസ്വത്തിന്‍റെ  തീരുമാനം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അഡ്വ. ബെയ്ലിൻ ദാസിനെതിരെ നടപടിയുമായി ബാർ കൗൺസിൽ

0
തിരുവനന്തപുരം: വഞ്ചിയൂരിൽ ജൂനിയര്‍ അഭിഭാഷക ശ്യാമിലിയെ മുതിര്‍ന്ന അഭിഭാഷകനായ ബെയ്ലിൻ ദാസ്...

ചൈനയിലേയും തുർക്കിയിലേയും ഔദ്യോഗിക മാധ്യമങ്ങളുടെ എക്‌സ് അക്കൗണ്ടുകൾ വിലക്കി ഇന്ത്യ

0
ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങൾ പ്രസിദ്ധീകരിച്ചതിന് പിന്നാലെ...

വ്യാപക മഴക്ക് സാധ്യത ; ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്

0
തിരുവനന്തപുരം: ഇന്ന് വ്യാപക മഴക്ക് സാധ്യത. 6 ജില്ലകളിൽ യെല്ലോ അലർട്ട്...

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസകായിക പ്രോത്സാഹന അവാർഡ്

0
തിരുവനന്തപുരം : കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസകായിക...